വയനാട് ചുരത്തിലെ ചരക്ക് വാഹന നിയന്ത്രണം താൽക്കാലികമായി നടപ്പാക്കില്ല

വയനാട്: വയനാട് ചുരത്തിലെ യാത്രാദുരിതം പരിഹരിക്കുന്നതിന്റെ ഭാഗമായി എല്ലാ വിശേഷ ദിവസങ്ങളിലും, ശനി, ഞായർ ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ രാത്രി ഒമ്പത് മണി വരെയും, തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ രാവിലെ ഒമ്പത് മണി വരെയും വലിയ ചരക്കു വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം താൽക്കാലികമായി നടപ്പിലാക്കുന്നില്ലെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഇന്നലെയാണ് നിയന്ത്രണമേർപ്പെടുത്തുന്നത് സംബന്ധിച്ച് അറിയിപ്പിറങ്ങിയത്. കോഴിക്കോട്, വയനാട് കളക്ടർമാരുടെ യോഗത്തിലാണ് പ്രസ്തുത തീരുമാനമെടുത്തിരുന്നത്. എന്നാൽ വാഹന ഉടമകളുടേയും മറ്റും ബുദ്ധിമുട്ട് മനസിലാക്കി ഉടൻ തന്നെ നിയന്ത്രണം നടപ്പിലാക്കണ്ടതില്ലെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ തീരുമാനം.

Comments are closed.