അരീക്കോട് സ്വദേശി മുഹമ്മദ് അനാസിൽ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ ഗോൾകീപ്പിംഗ് ലൈസൻസ് കോഴ്സ് പൂർത്തീകരിച്ചു
അരീക്കോട്: മലപ്പുറം ജില്ലയിലെ ആദ്യത്തെ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ ഗോൾ കീപ്പിംഗ്, ലെവൽ വൺ ലൈസൻസ് കോഴ്സ് പൂർത്തീകരിച്ച് അരീക്കോട് സ്വദേശിയും പുത്തലം സ്പാർക്ക് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് അംഗവുമായ മുഹമ്മദ് അനാസിൽ അഭിമാനമായി. ആറുമാസം മുന്നേ നടന്ന ഏഷ്യൻ ഫെഡറേഷൻ സി ലൈസൻസ് കോഴ്സും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗോൾകീപ്പറായി ഇദ്ദേഹം എംജി യൂണിവേഴ്സിറ്റി, മലപ്പുറം, കോട്ടയം സീനിയർ ഫുട്ബോൾ ടീമുകൾക്കും മലപ്പുറം എം എസ് പി സ്പോർട്സ് സ്കൂളിനും കോട്ടയം ബസേലിയസ് കോളേജിനും കളിച്ചിട്ടുണ്ട്.
നിലവിൽ മുത്തൂറ്റ് ഫുട്ബോൾ അക്കാദമി കോച്ചായി വർക്ക് ചെയ്യുന്നു. ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന അരീക്കോട് നിന്നും ഫുട്ബോൾ ലോകത്തേക്ക് പുതിയ സംഭാവനകൾ നൽകാനാകുന്നത് ഏറെ ആശാവഹമാണ്. പിതാവ് നിസാർ മാതാവ് അനീസാ ബാനു ഭാര്യ ഷെർസിയ.
Comments are closed.