പത്തനാപുരം: ഗവ. എൽ പി സ്കൂൾ വെസ്റ്റ് പത്തനാപുരം നാലാം വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും കീഴുപഴമ്പ് പഞ്ചായത്ത് പ്രസിഡണ്ട് സഫിയ വി.പി വാർഡ് മെമ്പർ എം. ഷൈജുവിന്റെ അദ്ധ്യക്ഷതയിൽ നിർവ്വഹിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന എ.ഇ.ഒ മുഹമ്മദ് കോയ എം, പ്രധാന അധ്യാപകൻ രവീന്ദ്രൻ മാഷ്, ദീർഘകാലം അധ്യാപക സേവനം അനുഷ്ഠിച്ച് പ്രമോഷനോട് കൂടി സ്ഥലംമാറ്റം ലഭിച്ച റഷീദ് മാസ്റ്റർ എന്നിവർ സ്കൂൾ നൽകിയ ആദരം പ്രസിഡന്റിൽ നിന്നും ഏറ്റുവാങ്ങി.
വെസ്റ്റ് പത്തനാപുരത്ത് സ്വതന്ത്ര സ്കൂൾ യാഥാർത്ഥ്യമാക്കി വിദ്യാഭ്യാസമേഖലയിൽ പൊൻതൂവൽ ചാർത്തിയ മുൻ പി ടി എ അംഗങ്ങളായ ഫസലുറഹ്മാൻ കണ്ടംപറമ്പിൽ, കെ കെ ഷംസുദ്ദീൻ, ഹസ്സൻകുട്ടി വി പി, അബ്ദുറഹ്മാൻ കൊന്നാലത്ത്, സലാം കൊന്നാലത്ത്, എൻ വി മുജീബ് എന്നിവരെ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന വിൻസെന്റ് സ്കൂളിനു വേണ്ടി ആദരവ് നൽകി.
സ്കൂളിന്റെ മുൻ പി ടി എ അംഗങ്ങളായ അബ്ദുൽ റഫീഖ് അരിഞ്ചേരിമ്മൽ, അബ്ദുൽ ഗഫൂർ കൊന്നാലത്ത്, ഉമ്മർ കൊന്നാലത്ത്, കബീർ മുസ്ലിയാർ, സജീർ മുഹസിൻ, സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് കഥാ പ്രസംഗം എ ഗ്രേഡ് ലഭിച്ച ദിൽന .കെ സ്കൂളിലെ കുട്ടികൾക്ക് സൗജന്യ ഫുട്ബോൾ കോച്ചിംഗ് നൽകുന്ന റാഷിദ് നാലകത്ത് എന്നിവരെ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീറ ബാനു ആദരിച്ചു.
സ്കൂൾ കലാശാസ്ത്രമേളകളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം പഞ്ചായത്ത് മെമ്പർമാരായ പി. വിജയലക്ഷ്മി, അബ്ദുറഹിമാൻ എന്നിവർ നൽകി. ആശംസകൾ അർപ്പിച്ചുകൊണ്ട് രാജേഷ് പിടി (ബിപിസി) , ഹസൻകുട്ടി വി പി, ഷംസുദ്ദീൻ കെ കെ ( CPIM ), അബ്ദുൽ റഫീഖ് എ (SMC ചെയർമാൻ), ടിപി ഹനീഫ മാസ്റ്റർ, ഹനീഫ .എ കെ. (വാർഡ് കോൺഗ്രസ്സ് പ്രസിഡന്റ്) എന്നിവർ സംസാരിച്ചു.
വാർഷിക റിപ്പോർട്ട് അവതരണം ഗീത കെ എം എസ് ആർ ജി കൺവീനർ നിർവ്വഹിച്ചു. ചടങ്ങിന് പിടിഎ പ്രസിഡന്റ് മുഹമ്മദ് കൊന്നാലത്ത് സ്വാഗതവും പ്രീ പ്രൈമറി പിടിഎ പ്രസിഡണ്ട് സുബൈദ നന്ദിയും രേഖപ്പെടുത്തി.
Comments are closed.