ദുബായ്: ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി ദുബൈ. ജപ്പാനിലെ മോറി മെമോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സിലാണ് ദുബൈ ഒന്നാമതെത്തിയത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ദുബൈക്ക് ലഭിച്ച പുതിയ മികവ് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.
വൃത്തിയാണ് നാഗരികത, അതുതന്നെയാണ് സംസ്കാരം. ദുബൈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമാണ്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വൃത്തിയുള്ളതും മനോഹരവുമായ നഗരം കൂടിയാണെന്നും ശൈഖ്മുഹമ്മദ് പറഞ്ഞു. മുൻപും പവർ സിറ്റി ഇൻഡക്സിൽ ദുബൈ ഒന്നാമതെത്തിയിരുന്നു ദുബൈ മുനിസിപ്പാലിറ്റിയും മറ്റും നഗര നഗര ശുചീകരണത്തിന് വൻ പ്രാധാന്യമാണ് നൽകുന്നത്. ഏതൊരു പരിപാടി നടന്നാലും മിനിറ്റുകൾക്കകം നഗരം പൂർവനിലയിലാക്കാൻ അധികൃതർ മനസ് വെക്കാറുണ്ട്.
പുതുവത്സര ദിനത്തിൽ ബുർജ് ഖലീഫയിൽ നടന്ന വമ്പൻ വെടിക്കെട്ടിന് പിന്നാലെ മണിക്കൂറുകൾക്കകമാണ്ചുറ്റുപാടുമുള്ള മാലിന്യങ്ങൾ നീക്കിയത്. നഗരത്തിലുടനീളം വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചും ശുചീകരണ തൊഴിലാളികളെ നിയോഗിച്ചുമാണ് നഗര ശുചീകരണം ഉറപ്പാക്കുന്നത്. നഗരത്തിലുടനീളം ചെടികൾ നട്ടുപിടിപ്പിച്ചും പൂക്കൾ വിടർത്തിയും നഗര സഭ ദുബൈയുടെ സൗന്ദര്യം നിലനിർത്താനുള്ള യത്നത്തിലാണ്.
Comments are closed.