ഊർങ്ങാട്ടിരി: ചുണ്ടത്തു പൊയിൽ ഗവ. യു.പി.സ്കൂളിൽ നാടൻ വിഭവങ്ങളുപയോഗിച്ച് വിവിധ പാനീയങ്ങൾ കുട്ടികൾ നിർമ്മിക്കുകയും അവ ഉണ്ടാക്കുന്ന വിധം എഴുതി തയ്യാറാക്കുകയും പാനീയ മേള നടത്തുകയും ചെയ്തു. കൊടിയ വേനലിൽ ദാഹമകറ്റാനും, വിപണിയിൽ ലഭിക്കുന്ന ശീതള പാനീയങ്ങൾ ഉപയോഗിക്കുന്നതിനു പകരം പോഷക ഗുണമുള്ള പാനീയങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം അരീക്കോട് ബി.ആർ.സി.യുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തി.
നാരങ്ങാ വെള്ളം, പേരയ്ക്ക ജ്യൂസ്, പപ്പായ ജ്യൂസ്, വത്തക്ക ജ്യൂസ്, പച്ചമാങ്ങ ജ്യൂസ്, ഓറഞ്ച് ജ്യൂസ്, ഇഞ്ചി നീർ ജ്യൂസ്, തക്കാളി പാനീയം, ഇളനീർ ജ്യൂസ്, അവിൽ മിൽക്ക്, നെല്ലിക്ക ജ്യൂസ്, മോര് സംഭാരം, സപ്പോട്ട ജ്യൂസ് തുടങ്ങി 50 ഇനം വ്യത്യസ്ത പാനീയങ്ങൾ 1 മുതൽ 7 വരെ യുള്ള കുട്ടികൾ ക്ലാസടിസ്ഥാനത്തിൽ നടത്തി. ബി.ആർ.സി ടെയിനർമാരായ പ്രശാന്ത് മാസ്റ്റർ, നസീറ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി. വാസു കുട്ടികൾ സ്കൂളിൽ നിന്നും തയ്യാറാക്കിയ ജ്യൂസ് കുടിച്ചുകൊണ്ട് ഈ വർഷത്തെ പാനീയ മേള ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അസ്നത്ത് കുഞ്ഞാണി, ഊർങ്ങാട്ടിരി അസി. കൃഷി ഓഫീസർ അനൂപ് എ.എ, ഹെഡ് മിസ്ട്രസ് റെജി ഫ്രാൻസിസ്, പി.ടി.എ പ്രസിഡന്റ് മുജീബ് റഹ്മാൻ, അധ്യാപകരായ പുഷ്പറാണി ജോസഫ്, സിനി കൊട്ടാരത്തിൽ, സിബി ജോൺ, സ്മിത.കെ, ബിജലി, ദിലു സിബി, ജിതിൻ സജി, എന്നിവർ പ്രസംഗിച്ചു.
Comments are closed.