കീഴുപറമ്പ് : കീഴുപറമ്പ് ഗ്രാമ പഞ്ചായത്തും ഗാർബോടെക് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് ഫോർ റിസോഴ്സ് മാനേജ്മെന്റും സംയുക്തമായി ഏകദിന വ്യവസായ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. ശിൽപശാലയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി.എ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. കെ.സഹ് ല മുനീർ, വാർഡ് മെമ്പർമാരായ എം. പി. അബ്ദു റഹ്മാൻ,റഫീഖ് ബാബു, തസ്‌ലീന ഷബീർ, എം. എം. മുഹമ്മദ്, വിജയ ലക്ഷ്മി , ഷൈജു , സി ഡി എസ് ചെയർപേഴ്സൺ റംല ബീഗം, കൃഷി ഓഫീസർ ഷെബിൻ, പഞ്ചായത്ത് പ്ലാൻ ക്ലർക് അബ്ദുറഹ്മാൻ, നിസാർ. വൈ . പി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
വ്യവസായ ഇന്റേൺ അരുൺ സംരംഭകർക്കു ലഭ്യമാവുന്ന സർക്കാർ ധന സഹായങ്ങളും, വ്യവസായം തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു. ഗാർബോ ടെക് മാനേജിങ് ഡയറക്ടർ ബേബി ഡിക്രൂസ് സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ഉദ്ധേശത്തിന്റെ ഭാഗമായുള്ള നിർദേശങ്ങൾ നൽകി. സാമ്പത്തികമായി തകർന്ന സംരംഭങ്ങൾ ഏറ്റെടുത്തു നടത്തുക, സംരംഭങ്ങൾക്ക് സാമ്പത്തിക(മൂലധന) സഹായം നൽകുക, സ്പോൺസർഷിപ്പ് നൽകുക, അതുപോലെ സംരംഭകർ നേരിടുന്ന പ്രധാന വെല്ലുവിളികളായ മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, പ്രൈസിംഗ് എന്നിവയെക്കുറിച്ചുള്ള അവബോധം നൽകുക, കൂടാതെ സംരംഭകരുടെ എല്ലാ തരം ആശങ്കകൾക്കും പ്രശ്നപരിഹാരം കാണുക എന്നിവയാണ് പ്രധാനമായും ഈ ഏക ദിന ശില്പശാല ലക്ഷ്യമിട്ടത്.
കർഷകനായ ബഷീർ, വിവിധ സംരംഭകരായ നൂർജഹാൻ, അമീർ, റനീസ് പി.പി, വെങ്ങമണ്ണിൽ അബു, മാമുക്കുട്ടി, ചെവിടിയിൽ ഇസ്മായിൽ തുടങ്ങിയവർ അനുഭവങ്ങൾ പങ്കു വെച്ചു. നമ്മുടെ പഞ്ചായത്തിൽ വിപുലമായ ഏത്തപ്പഴം, ചക്ക, പാൽ തുടങ്ങിയ ഉത്പന്നങ്ങൾ മൂല്യ വർധിത ഉത്പന്നങ്ങളാ ക്കുവാനും, പഞ്ചായത്തിലെ ഒരേ തരം ഉൽപന്നങ്ങളെ ഒരു കുടക്കീഴിൽ ആക്കുവാനും അതിനുള്ള വിപണനം കണ്ടെത്താനും നമ്മുടെ പഞ്ചായത്തിൽ ആരംഭിക്കുന്ന ഒരു സംരംഭവും തകർന്നു പോവാതെ ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തിന്റെ ഭാഗഭായാണ് ഈ ആശയം ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ഗാർബോടെക് ഫ്രാഞ്ചയ്സീ അംഗം റഷാദ്. എം. പി സ്വാഗതവും ഗാർബോടെക് കോർഡിനേറ്റർ യാസർ അറഫാത്ത് നന്ദിയും പറഞ്ഞു.
Comments are closed.