അരീക്കോട്: ചാലിയാർ കരയിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ എടവണ്ണ ചാത്തല്ലൂർ ആമസോൺ വ്യൂ പോയിന്റ് വികസനത്തിന് എടവണ്ണ ഗ്രാമപഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചു. ഇന്ന് അവതരിപ്പിച്ച 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലാണ് പഞ്ചായത്ത് പ്രസിഡണ്ട് ടി. അഭിലാഷ് ഫണ്ട് അനുവദിച്ചത്.
എക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ആമസോൺ വ്യൂ പോയിന്റിനെ വിനോദസഞ്ചാരകേന്ദ്രമാക്കി ഉയർത്തണമെന്ന് ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് 30 ലക്ഷം രൂപ വകയുരുത്തി പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ നടപടിയെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി. അഭിലാഷ് പറഞ്ഞു.
Comments are closed.