അരീക്കോട്: ഏറനാട്, കൊണ്ടോട്ടി എന്നീ നിയോജക മണ്ഡലങ്ങളിലായി പൂങ്കുടി തോടിന് കുറുകെയായുള്ള കന്ന്കടവ് പാലം നിർമ്മാണം 8 കോടി രൂപ ചെലവിൽ M/s TAN B Construction എന്ന കരാർ സ്ഥാപനത്തിന് കീഴിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഇരു വശങ്ങളിലുമയി 19.90 മീറ്റർ നീളത്തിള്ള രണ്ട് സ്പാനുകളൂം, മധ്യഭാഗത്തായി 20.00 മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനുകളുമായി ആകെ 79.80 മീറ്റർ നീളത്തിലും 7.50 മീറ്റർ ക്യാരേജ് വേയും ഇരു വശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ ആകെ 11.00 മീറ്റർ വീതിയിലുമായാണ് പ്രസ്തുത പാലം നിർമ്മാണം നടത്തിവരുന്നത്. ഈ പദ്ധതിലെ അപ്രോച്ച് റോഡ് നിർമ്മാണത്തിനായി ദാറുൽ-ഉലൂം വാഴക്കാട് എന്ന സ്ഥാപനം സൗജന്യമായി വിട്ടുനൽകിയ ഭൂമിയിലൂടെയാണ് അപ്രോച്ച് റോഡ് നിർമ്മിച്ചുകൊണ്ടിരിയ്ക്കുന്നത്.
പാലത്തിന്റെ ഫൗണ്ടേഷനിലെ പൈലിങ്ങ് ജോലികൾ, പൈൽ ക്യാപ്പ്, സബ്സ്ട്രക്ച്ചറിലെ അബട്ട്മെന്റുകൾ, പിയർ, പിറ്റയർ ക്യാപ്പൂകൽ എന്നിവയയുടെ നിർമ്മാണവും, സൂപ്പർ സ്ട്രച്ചറിലെ ആകെയുള്ള 12 ഗിർഡറുകളിൽ 6 എണ്ണവും, 2 ഡയഫ്രവും പൂർത്തീകരിച്ച് A2-P3, P3-P2 എന്നീ ഡെക്ക് സ്ളാബുകളുടെ നിർമ്മാണവും പുരോഗമിച്ച് കോണ്ടിരിയ്ക്കുകയുമാണ്. നിലവിൽ പ്രദേശവാസികളൂം, സ്ക്കൂൾ വിദ്ധ്യാർത്ഥികളൂം മറ്റും അരീക്കോട് ടൗണിലേയ്ക്ക് എത്തിച്ചേരുന്നതിന് മരം കൊണ്ട് നിർമ്മിച്ച ഒരു നടപ്പാലം മാത്രമാണ് ഉള്ളത്. പുതിയ പാലം നിർണ്ണമ്മാണം പൂർത്തീകരിയ്ക്കുന്നതിലൂടെ ഒരു നാടിന്റെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്.
Comments are closed.