പ്രതിദിന ഡാറ്റ പരിധിയില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാം; കിടിലൻ പ്ലാനുമായി ജിയോ

ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാവാണ് റിലയൻസ് ജിയോ. ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണ് ജിയോ ടെലികോം വിപണി കീഴടക്കിയത്. ഇത്തവണ ഡാറ്റയ്ക്ക് അധിക പ്രാധാന്യം നൽകുന്നവർക്ക് സന്തോഷ വാർത്തയാണ് ജിയോ എത്തിയിരിക്കുന്നത്. ജിയോയുടെ പ്രതിമാസ റീചാർജ് പ്ലാനിൽ പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാനുള്ള അവസരമാണ്. ഇതിനായി 296 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. ഈ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.

ഉയർന്ന ഡാറ്റ ആവശ്യമായിട്ടുള്ളവർക്ക് മികച്ച ആനുകൂല്യങ്ങളാണ് 296 രൂപയുടെ റീചാർജിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിനു കീഴിൽ 25 ജിബി ഡാറ്റയാണ് മൊത്തത്തിൽ ലഭിക്കുക. അപ്രകാരം, പ്രതിദിന ഡാറ്റ പരിധിയില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയും. പ്രതിദിനം 1 ജിബി ഡാറ്റ ഉപയോഗിക്കാതെ, അവധി ദിവസങ്ങളിൽ മാത്രം ഇന്റർനെറ്റ് വിനിയോഗിക്കുന്നവർക്ക് മികച്ച ഓപ്ഷൻ. അൺലിമിറ്റഡ് വോയിസ് കോളിംഗ്, പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭ്യമാണ്. 30 ദിവസമാണ് വാലിഡിറ്റി.

Comments are closed.