പ്രമുഖ ചൈനീസ് ഓൺലൈൻ ഫാഷൻ ബ്രാൻഡായ ‘ഷീൻ’ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതായി സൂചന. ഇന്ത്യയിൽ നിരോധിച്ച മൂന്ന് വർഷത്തിനുശേഷമാണ് ‘ഷീൻ’ തിരിച്ചുവരവിന് തയ്യാറെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിലുമായി സഹകരിച്ചാണ് തിരിച്ചെത്തിയത്. ലഡാക്കിലെ ഗാൽവാനിലുണ്ടായ സംഘർഷത്തെ തുടർന്ന് 2020-ൽ സർക്കാർ ഒട്ടനവധി ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഷൈൻ ആപ്പും ഇന്ത്യ വിട്ടത്.
മൂന്ന് വർഷത്തെ ഇടവേളക്കുശേഷം ബിസിനസ്സ് വിപുലീകരണവും പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി റിലയൻസ് റീട്ടെയിലുമായി സഹകരിച്ച് ഷൈൻ ബ്രാൻഡിനായി ഓഫ്‌ലൈൻ സ്റ്റോറുകൾ സജ്ജീകരിക്കാനാണ് പദ്ധതിയിടുന്നത്. കൂടാതെ, ഓൺലൈനും തുടരുന്നതാണ്. റിലയൻസിന്റെ ഓൺലൈൻ വസ്ത്രങ്ങൾ ശൃംഖലയായ ‘അജിയോ’ പ്ലാറ്റ്ഫോം മുഖാന്തരമാണ് ഷൈൻ ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ സാധ്യത. ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകരാണ് ഷൈൻ ബ്രാൻഡിന് ഉള്ളത്.
Comments are closed.