എസ്ബിഐ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അറിയാൻ ഇനി ഒരേയൊരു ഫോൺ കോൾ മതി; പുതിയ സംവിധാനം ഇതാണ്

ഇടപാടുകാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ലഭിക്കുന്നതിനായി പുതിയ സംവിധാനമാണ് എസ്ബിഐ അവതരിപ്പിച്ചിരിക്കുന്നത്. എസ്ബിഐ ശാഖ സന്ദർശിക്കാതെ തന്നെ വീട്ടിലിരുന്ന് ഒരു ഫോൺ കോളിലൂടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വിവരങ്ങൾ എളുപ്പത്തിൽ അറിയാൻ കഴിയുന്നതാണ് പുതിയ സംവിധാനം. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.

അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ലഭിക്കുന്നതിനായി ടോൾ ഫ്രീ നമ്പറാണ് എസ്ബിഐ അവതരിപ്പിച്ചിട്ടുള്ളത്. 1800 1234 അല്ലെങ്കിൽ 1800 2100 എന്ന നമ്പറിൽ വിളിച്ചാൽ സ്റ്റേറ്റ്മെന്റ് അറിയാൻ സാധിക്കും. ഈ നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ വിളിച്ച ശേഷം അക്കൗണ്ട് നമ്പറിലെ അവസാന നാലക്കം കീപാഡിൽ രേഖപ്പെടുത്തണം. തുടർന്ന് സ്റ്റേറ്റ്മെന്റ് പിരീഡ് തിരഞ്ഞെടുക്കുക. ഈ പ്രക്രിയകൾ പൂർത്തീകരിച്ചാൽ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഇ-മെയിൽ മുഖാന്തരം അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുന്നതാണ്. അതേസമയം, കോൾ ചെയ്യാൻ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Comments are closed.