വിൽപനയിൽ ബഹുദൂരം മുന്നിൽ ഒല; ടിവിഎസും ആമ്പിയറും തൊട്ട് പിന്നിൽ

ഈ വർഷം ഏപ്രിലിലും ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിൽ തങ്ങളുടെ ആധിപത്യം തുടർന്ന് ഒല ഇലക്ട്രിക്‌. റീട്ടെയ്‌ൽ വിൽപനയുടെ കാര്യത്തിൽ ടിവിഎസ് മോട്ടോർ കമ്പനിയെയും, ആംപിയർ വെഹിക്കിൾസിനെയും അപേക്ഷിച്ച് ഗണ്യമായി മുന്നിലായിരുന്നു ഒല.

വ്യവസായ സ്ഥാപനമായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (എഫ്എഡിഎ) കണക്കുകൾ പ്രകാരം, മൊത്തത്തിലുള്ള ഇരുചക്രവാഹന ചില്ലറ വിൽപ്പന 24.80 ശതമാനം വർധിച്ച് 66,466 യൂണിറ്റിലെത്തി, ഏപ്രിലിൽ 53,256 ഇത് യൂണിറ്റായിരുന്നു.

ഒലയുടെ റീട്ടെയിൽ വിൽപ്പന 72.19 ശതമാനം ഉയർന്ന് 21,882 യൂണിറ്റിലെത്തി. 8,726 യൂണിറ്റുകളുടെ (482.51 ശതമാനം വർധന) വിൽപ്പനയുമായി ടിവിഎസും, 8,318 യൂണിറ്റുകളുടെ (27.19 ശതമാനം വളർച്ച) വിൽപനയുമായി ആമ്പിയറും കളം പിടിച്ചപ്പോൾ പോരാട്ടം ഇഞ്ചോടിഞ്ചായിരുന്നു.

ഏപ്രിലിൽ 7,746 യൂണിറ്റുകൾ ചില്ലറവിൽപ്പന നടത്തിയ ഏഥർ, മുൻവർഷത്തെ 2,451 യൂണിറ്റുകൾ വിറ്റഴിച്ചതിനെ അപേക്ഷിച്ച് 216.03 ശതമാനം വർധിച്ചു. ബജാജ് ഓട്ടോ ഏപ്രിലിൽ 4013 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 1222 യൂണിറ്റിനേക്കാൾ റീട്ടെയിൽ വിൽപനയിൽ 228.40 ശതമാനം വർധന രേഖപ്പെടുത്തി.

Comments are closed.