മോഹൻലാലിനെതിരെ ആരോപണവുമായി ആറാട്ടണ്ണൻ: പെണ്ണുങ്ങളെ എല്ലാം കല്യാണം കഴിക്കണമെന്നു പറഞ്ഞുനടക്കുന്നവല്ലേയെന്ന് വിമർശനം

മോഹൻലാൽ ഫാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞു ആറാട്ട് അണ്ണൻ എന്ന ഇരട്ടപ്പേര് സ്വന്തമാക്കിയ സന്തോഷ് വർക്കി മോഹൻലാലിന്റെ കടുത്ത ആരാധകനാണ് അതുപോലെതന്നെ മോഹൻലാലിനെ കുറിച്ച് പുസ്തകവും എഴുതിയ ആളാണ്. നിരന്തരമായ സിനിമ റിവ്യൂകളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതനായ സന്തോഷ് വർക്കി മോഹൻലാലിനെതിരെ വിമർശനവുമായി രംഗത്ത്.

മലയാള സിനിമയോട് മോഹൻലാൽ ചെയ്യുന്നത് വലിയ ദുരന്തമാണ് എന്ന് സന്തോഷ് വർക്കി. സിനിമയെ വെറും ബിസിനസ് മാത്രമായി കാണുന്ന മോഹൻലാൽ സാമ്പത്തികം ഉണ്ടാക്കുന്നതിനായി എന്തും ചെയ്യുവാൻ തയ്യാറാവുന്നുവെന്നും ഫാൻസുകാരുടെ ശാപം മൂലമാണ് മോഹൻലാലിന്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെടുന്നത് എന്നും സന്തോഷ് വർക്കി സോഷ്യൽ മീഡിയയിലെ ലൈവ് വീഡിയോയിൽ ആരോപിച്ചു. സന്തോഷ് വർക്കിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്.

സന്തോഷ് വർക്കിയ്ക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. ലോകത്ത് ഉള്ള പെണ്ണുങ്ങളെ എല്ലാം കല്യാണം കഴിക്കണം എന്നും പറഞ്ഞു അവരെ toxic provoke ചെയ്ത് നടക്കുന്ന വ്യക്തിയാണെന്നും മാനസികമായ പ്രശ്നമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നുമുള്ള വിമർശനം ശക്തം.

Comments are closed.