ചക്കയും ചക്കപ്പഴയും കേരളീയർക്ക് പ്രിയങ്കരമാണ്. നമ്മുടെ നാട്ടിൽ ഇന്ന് വിഷമില്ലാതെ ലഭിക്കുന്ന അപൂർവം ചില ഭക്ഷ്യ വിളകളാണ്. ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്ക പോഷകഗുണങ്ങളിലും മുൻപിലാണ്. പഴുത്ത ചക്ക രുചിയിലും പോഷക ഗുണത്തിലും മുമ്പിലാണെങ്കിലും പച്ചചക്കയ്ക്കും ധാരാളം ഗുണങ്ങളുണ്ട്.
പച്ചച്ചക്കയിലുള്ള ഡയറ്ററി ഫൈബർ ധാന്യത്തിലേതിന്റെ മൂന്നിരട്ടിയാണ്. ഇവ ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ അമിതമായ ആഗിരണത്തെ തടയും. ചക്കയിൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്. അയാൽ ഇടിച്ചക്ക, ചക്കപ്പുഴുക്ക് എന്നിവ പ്രമേഹരോഗികൾക്ക് കഴിക്കാം.
പ്രമേഹത്തിന്റെ ഭാഗമായ ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപ്പതി തുടങ്ങിയ രോഗങ്ങളെ ചക്കയിലെ ആൻറി ഓക്സിഡന്റുകളെ തടയും. പച്ചച്ചക്കയെ അപേക്ഷിച്ച് പഴുത്ത ചക്കയിൽ പഞ്ചസാരയുടെ അളവ് പതിന്മടങ്ങാണ്. അതിനാൽ, പ്രമേഹ രോഗികൾ ചക്കപ്പഴം കഴിക്കാൻ പാടില്ല. പഴുത്ത ചക്കയിൽ ഫ്രെക്ടോസ്, സുക്രോസ് എന്നിവ കൂടുതലായുള്ളതാണ്. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കും.
അതേസമയം, ധാന്യങ്ങളേക്കാൾ പച്ചച്ചക്കയിൽ അന്നജം 40 ശതമാനം കുറവാണ്. ചികിത്സയുടെ അളവിലും 35-40 ശതമാനം കുറവുണ്ട്.
Comments are closed.