രണ്ട് സെഡാൻ മോഡലുകളുടെ വില ഉയർത്താനൊരുങ്ങി ഹോണ്ട: മോഡലുകൾ ഏതൊക്കെ എന്ന് നോക്കാം

പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട രണ്ട് സെഡാൻ മോഡൽ കാറുകളുടെ വില ഉയർത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, അമേസ്, സിറ്റി എന്നീ മോഡലുകളുടെ വിലയാണ് ഉയർത്തുക. ഈ മോഡലുകൾക്ക് ഒരു ശതമാനമാണ് വില വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിലാകും.

ഉൽപ്പാദന ചെലവ് ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് വില വർദ്ധിപ്പിക്കുന്നതെന്ന് ഹോണ്ട കാർസ് ഇന്ത്യ വൈസ് പ്രസിഡന്റ് കുനാല്‍ ബേൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ, അമേസ് വേരിയന്റുകളുടെ വില 6.99 ലക്ഷം രൂപ മുതൽ 9.60 ലക്ഷം രൂപ വരെയാണ്. സിറ്റി വേരിയന്റുകൾക്ക് 11.55 ലക്ഷം രൂപ മുതൽ 20.39 ലക്ഷം രൂപ വരെ വിലയുണ്ട്.

സിറ്റി വേരിയന്റിന് വില ഉയരുമെങ്കിലും, സിറ്റി ഹൈബ്രിഡിന് വില വർദ്ധനവ് ബാധകമാകില്ലെന്ന് കമ്പനി അറിയിച്ചു. അതേസമയം, ഹോണ്ടയുടെ പുത്തൻ മിഡ് സൈഡ് എസ്‌യുവിയായ എലവേറ്റ് ജൂൺ ആറിനാണ് വിപണി കീഴടക്കാൻ എത്തുക.

Comments are closed.