ഇന്ത്യൻ വിപണിയിൽ പ്രത്യേക സ്വാധീനമുള്ള ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. ബഡ്ജറ്റ് റേഞ്ചിലും പ്രീമിയം റേഞ്ചിലും വാങ്ങാൻ സാധിക്കുന്ന ഒട്ടനവധി ഹാൻഡ്സെറ്റുകൾ സാംസംഗ് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ, 5ജി ഹാൻഡ്സെറ്റുകൾ വിപണി കീഴടക്കാൻ തുടങ്ങിയെങ്കിലും, 4ജി ഹാൻഡ്സെറ്റുകൾക്ക് ഇന്നും ആവശ്യക്കാർ ഏറെയാണ്. അത്തരത്തിൽ എ സീരീസിൽ സാംസംഗ് പുറത്തിറക്കുന്ന ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് സാംസംഗ് ഗാലക്സി എ24 4ജി. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് എംടി8781 ഹീലിയോ ജി99 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 ആണ്. 50 മെഗാപിക്സൽ, 5 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 13 മെഗാപിക്സലാണ് സെൽഫി ക്യാമറ. 25 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററി ലൈഫ് ആണ് നൽകിയിട്ടുള്ളത്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് വാങ്ങാൻ സാധിക്കുക. അതേസമയം, സാംസംഗ് ഗാലക്സി എ24 4ജി ഹാൻഡ്സെറ്റുകളുടെ വില വിവരങ്ങൾ പങ്കുവെച്ചിട്ടില്ലെങ്കിലും, 18,000 രൂപ വരെ പ്രതീക്ഷിക്കാവുന്നതാണ്.
Comments are closed.