ഉപഭോക്താക്കൾ കാത്തിരുന്ന നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ നോക്കിയ എക്സ്ആർ30 ഉടൻ വിപണിയിൽ എത്തും. ഒട്ടനവധി കിടിലൻ ഫീച്ചറോട് കൂടി പുറത്തിറക്കിയ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ കൂടിയാണ് നോക്കിയ എക്സ്ആർ30. ഈ ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. ക്വാൽകം സ്നാപ്ഡ്രാഗൺ 480 5ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ളതാണ്. 48 മെഗാപിക്സൽ, 13 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,500 എംഎഎച്ച് ബാറ്ററി ലൈഫും, ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ചാർജും ലഭ്യമാണ്. പ്രധാനമായും 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്നത് നോക്കിയ എക്സ്ആർ30 സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
Comments are closed.