പത്തനംതിട്ട: കുളനട എംസി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ച് രണ്ടു പേർ മരിച്ചു. ജീപ്പ് ഡ്രൈവർ അഞ്ചൽ സ്വദേശി അരുൺകുമാർ (29), ജീപ്പിലെ യാത്രക്കാരിയായ കൊല്ലം കോട്ട്ക്കൽ സ്വദേശി ലതിക (50) എന്നിവരാണ് മരിച്ചത്.
കുളനട മാന്തുക പെട്രോൾ പമ്പിനു സമീപം നിയന്ത്രണം വിട്ട ജീപ്പ് കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ഏഴു പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പന്തളത്തെയും ചെങ്ങന്നൂരിലെയും സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
Comments are closed.