ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1ൽ ഘടിപ്പിച്ച പിഎസ്എൽവിസി 57 റോക്കറ്റിന്‍റെ ചിത്രം പങ്കുവെച്ച് ഐഎസ്ആർഒ. പിഎസ്എൽവി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ചന്ദ്രയാൻ 3 വിജയകരമായി തുടരുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ദൗത്യത്തിന് ഐഎസ്ആർഒ ഒരുങ്ങുന്നത്.
സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിൽ നിന്ന് വിക്ഷേപണം നടത്താനാണ് എഎസ്ആർഒയുടെ നീക്കം. ഏകദേശം 368 കോടിയോളമാണ് ഇതിന്‍റെ ചിലവായി കണക്കാക്കുന്നത്. സൂര്യന്‍റെ പുറത്തെ താപവ്യതിയാനങ്ങളും സൗരകൊടുംങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
Comments are closed.