വാഗമൺ: രാജ്യത്ത് കാൻഡി ലിവർ മാതൃകയിലുള്ള ഏറ്റവും നീളം കൂടിയ ചില്ലുപാലം വാഗമണ്ണിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണു 40 മീറ്റർ നീളത്തിൽ ചില്ലുപാലം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തോടെ അഡ്വഞ്ചർ പാർക്കിലാണു പാലം. ഒരേ സമയം 15 പേർക്ക് കയറാം. അഞ്ചുമുതൽ പരമാവധി 10 മിനിറ്റുവരെ പാലത്തിൽ നിൽക്കാൻ അനുവദിക്കും. പ്രായഭേദമെന്യേ 500 രൂപയാണ് ഫീസ്.
ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിലാണു പാലം നിർമിച്ചത്. മൂന്നു കോടി രൂപ ചെലവ്. 35 ടണ്‍ സ്റ്റീൽ പാലം നിർമാണത്തിന് ഉപയോഗിച്ചു. ഇതിൽ നിന്നാൽ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകള്‍വരെ കാണാന്‍ സാധിക്കും.
വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച യോഗത്തില്‍ വാഴൂര്‍ സോമന് എം എല്‍ എ അധ്യക്ഷത വഹിച്ചു. എം.എം. മണി എംഎൽഎ മുഖ്യാതിഥിയായി. ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്റർ ജോമി പൂണോളി പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.
Comments are closed.