ഉത്തേജക മരുന്നു പരിശോധന ഫലം പോസിറ്റീവ്; പോള്‍ പോഗ്ബയ്ക്ക് സസ്‌പെന്‍ഷന്‍

മിലാന്‍: ഉത്തേജക മരുന്നു പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്ന് യുവന്റസിൻ്റെ ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബയ്ക്ക് സസ്‌പെന്‍ഷന്‍. ഇറ്റലിയിലെ ദേശീയ ഉത്തേജക വിരുദ്ധ ട്രൈബ്യൂണലിൻ്റെതാണ് നടപടി.

ഇറ്റാലിയന്‍ സീരി സീസണിലെ ആദ്യ മത്സരത്തിൽ ഉദിനീസയെ 3-0ന് യുവന്റസ് പരാജയപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പരിശോധന. സാംപിളില്‍ ടെസ്റ്റോസ്റ്റിറോണിൻ്റെ അംശങ്ങള്‍ കണ്ടെത്തിയതോടെയാണ് നടപടി. മത്സരത്തില്‍ പോഗ്ബ കളിച്ചിരുന്നില്ല.

പോഗ്ബയെ പ്രാഥമികമായി സസ്‌പെന്‍ഡ് ചെയ്‌തുവെന്ന് യുവന്റസ് സ്ഥിരീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. തുടര്‍ നടപടികള്‍ പരിശോധനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം എടുക്കുമെന്നു ക്ലബ് വ്യക്തമാക്കി.

Comments are closed.