കോഴിക്കോട്: ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ മൂന്നാം സീസണ് ഇന്ന് തുടക്കമാകും. ഈ മാസം 29 വരെ നീളുന്ന മേളയിൽ വാട്ടർ സ്പോർട്സ് ഇനങ്ങളും ഭക്ഷണമേളയും സാംസ്കാരിക കലാപരിപാടികളും അരങ്ങേറും. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ബേപ്പൂർ, ചാലിയം, നല്ലൂർ എന്നീ മൂന്നു വേദികളിലായാണ് ഇത്തവണ ബേപ്പൂർ ഇന്റര്‍നാഷണൽ വാട്ടർ ഫെസ്റ്റ് നടക്കുന്നത്.
Comments are closed.