സിലിണ്ടര്‍ ആകൃതിയില്‍ കടത്താൻ ശ്രമിച്ച 180 ഗ്രാം സ്വര്‍ണം പിടിയിൽ

ഗ്രൈൻഡറിന്റെ കപ്പാസിറ്ററിനൊപ്പം ഒളിപ്പിച്ച നിലയില്‍ മറ്റൊന്നും; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട

 

കരിപ്പൂർ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. രണ്ട് യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.

വിപണിയില്‍ 68 ലക്ഷം രൂപ വിലയുള്ള സ്വര്‍ണമാണ് പിടിച്ചെടുത്തത്. ദുബായില്‍നിന്നെത്തിയ കാസര്‍കോട്, മലപ്പുറം സ്വദേശികളില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. വിദഗ്ധമായ രീതിയില്‍ ഒളിപ്പിച്ച സ്വര്‍ണം കസ്റ്റംസിന്റെ വിശദപരിശോധനയിലാണ് കണ്ടെത്തിയത്.

കാസര്‍കോട് സ്വദേശിയായ മുഹമ്മദ് സവാദില്‍നിന്ന് സിലിണ്ടര്‍ ആകൃതിയില്‍ കടത്താൻ ശ്രമിച്ച 180 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഗ്രൈൻഡറിന്റെ കപ്പാസിറ്ററിനൊപ്പം ഒളിപ്പിച്ച നിലയിലാണ് ഇയാളില്‍നിന്ന് സ്വര്‍ണം പിടിച്ചെടുത്തത്.

റാസ്‌അല്‍ ഖൈമയില്‍നിന്ന് എത്തിയ മലപ്പുറം കുന്നപ്പള്ളി സ്വദേശി മുഹമ്മദ് അനീസിന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 923 ഗ്രാം തൂക്കമുള്ള സ്വര്‍ണമാണ് പിടിച്ചത്. ഗുളികയുടെ രൂപത്തിലാണ് ഇയാള്‍ സ്വര്‍ണം കടത്താൻ ശ്രമിച്ചത്.

Comments are closed.