കൊണ്ടോട്ടി:മൊറയൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ വ്യാപാരികൾ കാലങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന, മുഴുവൻ ഭഅങ്ങാടികളിലും തൂപ്പു ജോലിക്കാരെ നിയമിക്കണമെന്ന ആവശ്യത്തിന് അവസാനം പഞ്ചായത്തിന്റെ പച്ചക്കൊടി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒഴുകൂർ യൂണിറ്റ് കമ്മിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന നവകേരള യാത്രയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഭരണസമിതിയെ തീരുമാനം .
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികളെ നിയമിക്കാൻ തീരുമാനിച്ചതായും ഇതിനായുള്ള ഇന്റർവ്യൂ ഉൾപെടെയുള്ള നടപടികൾ വരും ദിവസങ്ങളിൽ നടക്കുമെന്നും പഞ്ചായത്ത് അധികൃതർ രേഖാമൂലം അറിയിച്ചു. യൂണിറ്റ് പ്രസിഡന്റ് ബഷീർ കാരയിൽ, ട്രഷറർ ഞാറക്കാടൻ കുഞ്ഞിട്ടി എന്നിവർ നേതൃത്വം നൽകി.
Comments are closed.