മലപ്പുറം: കോട്ടക്കലില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ വിവിധ സംസ്ഥാനങ്ങളി ലായി നൂറിലധികം മോഷണ കേസുകളില്‍ ഉള്‍പ്പെട്ട പാല ക്കാട് എടത്തറ മൂത്താന്ദ്ര പാളയം വീട്ടില്‍ രമേശ് (36) എന്ന ഉടുമ്ബ് രമേശനെയാണ് കോട്ടക്കല്‍ ഇൻസ്‌പെക്ടര്‍ അശ്വതിന്റെ നേതൃത്വത്തില്‍ കോട്ടക്കല്‍ പൊലിസും ഡാൻസാഫ് ടീമും ചേര്‍ന്ന് കണ്ണൂരില്‍നിന്ന് പിടികൂടിയത്.
കഴിഞ്ഞ 25ന് അര്‍ധരാത്രി കോട്ടക്കല്‍ അമ്ബലവട്ടത്തുള്ള വീടിന്റെ പൂട്ടും ഡോറും തകര്‍ത്ത് വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 36 പവൻ മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്.
നേരത്തെ ഈ കേസില്‍ കുട്ടുപ്രതി വാഴക്കാട് അനന്തായൂര്‍ സ്വദേശി പിലാത്തോട്ടത്തില്‍ മലയില്‍ വീട്ടില്‍ മുഹമ്മദ് റിഷാദ് (35), മോഷണ സ്വര്‍ണം വില്‍പന നടത്തുവാൻ സഹായിച്ച കൊണ്ടോട്ടി പുളിക്കല്‍ പഞ്ചായത്ത് ഒളവട്ടൂര്‍ മാങ്ങാട്ടുമുറി സ്വദേശി മാങ്ങാട്ടുച്ചാലില്‍ കൊളത്തോടു വീട്ടില്‍ ഹംസ (38)എന്നി വരെ പൊലിസ് പിടികൂടിയിരുന്നു. കഴിഞ്ഞ മാസം കര്‍ണാടക ജയിലില്‍നിന്ന് ഇറങ്ങിയ പ്രതി കോഴിക്കോട് എത്തി അവിടെ നിന്ന് കൂട്ടുപ്രതി റിഷാദിനെ വിളിച്ചുവരുത്തി.
അന്നുരാത്രി തന്നെ കോഴിക്കോട് മീഞ്ചന്തയില്‍ നിന്ന് ഒരു പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് കൃത്യത്തിനായി കോട്ടക്കലില്‍ എത്തി. തുടര്‍ന്ന് ആളില്ലാത്ത വീടുകള്‍ തിരഞ്ഞ് നടക്കുമ്ബോഴാണ് അമ്ബലവട്ടത്ത് റോഡ് സൈഡിലുള്ള ഗേറ്റ് പൂട്ടിക്കിടക്കുന്ന വീട് കണ്ടെത്തിയത്. വീട്ടില്‍ ആളുകളില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം വാതില്‍ പൊളിച്ച് അകത്തുകയറിയാണ് പ്രതികള്‍ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി ശശിധരന്റെ നിര്‍ദേശാനുസരണം മലപ്പുറം എ.എസ്.പിയുടെ നേതൃ ത്വത്തില്‍ കോട്ടക്കല്‍ പൊലിസ് ഇൻസ്‌പെക്ടര്‍ അശ്വിത് പൊലിസ് ഉദ്യോഗസ്ഥരായ വിശ്വനാഥൻ, കെ.പി ബിജു, ജിനേഷ്, അലക്‌സ്, ഡാൻസാഫ് ടീം അംഗങ്ങളായ ഐ.കെ ദിനേഷ്, ആര്‍. ഷഹേഷ്, കെ. ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments are closed.