സ്വപ്‌ന തുല്യമായ ജോലി ഉറപ്പ്; വ്യാജ കോഴ്‌സ് നടത്തി വിദ്യാര്‍ത്ഥികളില്‍നിന്ന് തട്ടിയെടുത്തത് ഒന്നര കോടി രൂപ ; കേസ്
മലപ്പുറം; ബംഗളൂരുവിലെ ന്യൂജനറേഷന്‍ ജോബ്‌സ് കമ്ബിനിയുടെ പേരില്‍ വ്യാജ കോഴ്‌സ് നടത്തി വിദ്യാര്‍ത്ഥികളില്‍ നിന്നും ഒന്നരകോടി രൂപ തട്ടിയെന്ന് പരാതി.
പരാതിയില്‍ കേസെടുത്ത പോലീസ വിജിത്, അഖില്‍, അബ്ദുല്‍ കരിം എന്നിവരെ കേസില്‍ പ്രതി ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു.
2018 മുതല്‍ ന്യൂജനറേഷന്‍ ജോബ്‌സ് മെഡിക്കല്‍ സ്‌ക്രൈബിങ് രംഗത്ത് കോഴ്‌സ് നടത്തുന്നുണ്ട്.വളരെ ചുരുങ്ങിയ സമയത്തില്‍ ജോലി ഉറപ്പാക്കാനായി സഹായിക്കുന്ന സി പി എം എ കോഴ്‌സാണ് നടത്തി വരുന്നത്. 2023 വരെ കമ്ബിനിയുടെ ഡയറക്ടറായിരുന്ന അഖില്‍ ലാഭം ലക്ഷ്യമാക്കി സിപിഎം എസ് എന്ന ഒറിജിനല്‍ പ്രോഗ്രാമിന് പകരമായി വ്യാജ പ്രോഗ്രം നിര്‍മിച്ച് കബളിപ്പിച്ചതായിയാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും രണ്ടര ലക്ഷം രൂപ ഫീസായി പിരിച്ചെടുത്ത ശേഷം വ്യാജ പ്രോഗ്രാമില്‍ ചേര്‍ത്തതായിയാണ് പരാതിയില്‍ പറയുന്നത്. 2000 വിദ്യാര്‍ത്ഥികളെ കബളിപ്പിച്ചുകൊണ്ട് ഒന്നര കോടി രൂപ പ്രതികള്‍ തട്ടിയെടുത്തതായിയാണ് പരാതിയില്‍ ആരോപിച്ചട്ടുള്ളത്.
Comments are closed.