മലപ്പുറം ജില്ലയിലെ 10 ആയുഷ് സ്ഥാപനങ്ങള്‍ എൻ.എ.ബി.എച്ച്‌ നിലവാരത്തിലേക്ക്

മലപ്പുറം ജില്ലയിലെ തിരഞ്ഞെടുത്ത 10 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എൻ.എ.ബി.എച്ച്‌ എൻട്രി ലെവല്‍ സര്‍ട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചു.

ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ താനൂര്‍, മാറഞ്ചേരി, എടപ്പറ്റ, ചാലിയപ്പുറം, ചന്തക്കുന്ന്, കൊളത്തൂര്‍ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളും ഹോമിയോപ്പതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓമാനൂര്‍, ചേന്നര, കൂരാട്, പോരൂര്‍ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുമാണ് ഈ നേട്ടം കൈവരിച്ചത്. സര്‍ക്കാര്‍ ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ 150 ആയുഷ് സ്ഥാപനങ്ങളാണ് ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ചത്. എല്ലാ ജില്ലകളിലും വകുപ്പുതല ജില്ലാ ക്വാളിറ്റി ടീമുകള്‍ രൂപികരിച്ചും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാതല നോഡല്‍ ഓഫീസര്‍മാരെയും ഫെസിലിറ്റേറ്റേഴ്‌സിനെയും നിയോഗിച്ചും തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെ ചിട്ടയായ പ്രവര്‍ത്തങ്ങള്‍ നടത്തിയാണ് നാഷണല്‍ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവ സംയുക്തമായി സര്‍ട്ടിഫിക്കേഷൻ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നത്.

Comments are closed.