ബുഖാരി സമ്മേളനത്തിന്റെ ഭാഗമായി നടന്ന സൗഹൃദ സംഗമം ടി വി ഇബ്റാഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു
മത രാഷ്ട്രീയ വിവേചനങ്ങളില്ലാതെ ചേർന്നു നിൽക്കണം: സൗഹൃദ സമ്മേളനം
കൊണ്ടോട്ടി: മത രാഷ്ട്രീയ മൂല്യങ്ങൾ മുറുകെ പിടിക്കുന്നതോടൊപ്പം സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി സർവരും ഒരുമിച്ച് നിൽക്കേണ്ടത് പുതിയ കാലത്തിന്റെ അനിവാര്യതയാണ്. പരസ്പരം സൗഹൃദവും സ്നേഹവും സഹിഷ്ണുതയും സാഹോദര്യവും പങ്കുവെക്കാൻ മനുഷ്യർ തയ്യാറാവണമെന്നും ബുഖാരി 35-ാം വാർഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സൗഹൃദ സംഗമം’ അഭിപ്രായപ്പെട്ടു. സി.കെ റാശിദ് ബുഖാരിയുടെ അധ്യക്ഷതയിൽ ടി. വി ഇബ്റാഹീം എം എൽ എ സംഗമം ഉദ്ഘാടനം ചെയ്തു. അശ്റഫ് മടാൻ, ശിഹാബ് കോട്ട, സ്വാദിഖ് കൊണ്ടോട്ടി, ബെസ്റ്റ് മുസ്ത്വഫ, കുഞ്ഞാപ്പു ഹാജി കാളോത്ത് സംസാരിച്ചു.
Comments are closed.