റിയാദ്: മലബാറിലെ പ്രവാസികളും ഹജ്ജ് – ഉംറ തീര്‍ഥാടകരും യാത്രക്കായി പ്രധാനമായും ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് റിയാദ് കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
പ്രവാസികളില്‍നിന്നും യൂസേഴ്സ് ഫീ ഈടാക്കിയും ജനപ്രതിനിധികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി പിരിച്ചെടുത്ത സംഭാവന ഉപയോഗിച്ചുമാണ് വിമാനത്താവള വികസനം യാഥാര്‍ഥ്യമാക്കിയതെന്നും നിലവില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
റണ്‍വേ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ സ്ഥിതിക്ക് നേരത്തെ സര്‍വിസ് നടത്തിയിരുന്ന സൗദി എയര്‍ലൈൻസ്, എമിറേറ്റ്സ് തുടങ്ങിയ പ്രമുഖ വിമാനക്കമ്ബനികള്‍ക്ക് കരിപ്പൂരില്‍നിന്നും സര്‍വിസ് പുനരാരംഭിക്കാൻ ഉടനെ അനുമതി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസികളുടെയും ഉംറ തീര്‍ഥാടകരുടെയും സൗകര്യം പരിഗണിച്ച് കോഴിക്കോട് – മദീന സര്‍വിസ് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റിക്ക് കീഴിലുള്ള സ്പോര്‍ട്സ് കണ്‍വീനറായും മലപ്പുറം ജില്ല വൈസ് പ്രസിഡൻറായും തെരെഞ്ഞെടുക്കപ്പെട്ട മണ്ഡലം പ്രസിഡന്‍റ് മൊയ്‌ദീൻ കുട്ടി പൊന്മളയെ യോഗം അഭിനന്ദിച്ചു. നാഷനല്‍ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതിയില്‍ കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നുള്ളവരെ ചേര്‍ത്ത് പദ്ധതി വിജയിപ്പിച്ച ഭാരവാഹികളെ യോഗം അഭിനന്ദിച്ചു. മണ്ഡലം കമ്മിറ്റി നടത്തി വരുന്ന നോര്‍ക്ക ഐ.ഡി കാര്‍ഡ്, പ്രവാസി ക്ഷേമനിധി കാമ്ബയിനില്‍ മണ്ഡലത്തില്‍ നിന്നുള്ള മുഴുവൻ പ്രവാസികളെയും അംഗങ്ങളാക്കാനും യോഗം തീരുമാനിച്ചു.
ബത്ഹയില്‍ നടന്ന യോഗത്തില്‍ പ്രസിഡന്‍റ് മൊയ്‌തീൻ കുട്ടി പൊന്മള അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സി.കെ പാറ യോഗം ഉദ്ഘാടനം ചെയ്തു. എം.പി. ബഷീര്‍, മൊയ്‌ദീൻ കുട്ടി പൂവ്വാട്, അബ്ദുല്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍, നിസാര്‍ പാറശ്ശേരി, ഫര്‍ഹാൻ കാടാമ്ബുഴ, സിറാജ് കോട്ടക്കല്‍, ഇസ്മാഈല്‍ പൊന്മള, മുഹമ്മദ് കല്ലിങ്ങല്‍, ഫാറൂഖ് ചാപ്പനങ്ങാടി, മജീദ് ബാവ തലകാപ്പ്, സഫീര്‍ കോട്ടക്കല്‍, മുനീര്‍ പുളിക്കല്‍, ജംഷീദ് കൊടുമുടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഷുഹൈബ് മന്നാനി കാര്‍ത്തല പ്രാര്‍ഥന നടത്തി. ജനറല്‍ സെക്രട്ടറി അഷ്‌റഫ് പുറമണ്ണൂര്‍ സ്വാഗതവും ഫൈസല്‍ എടയൂര്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
Comments are closed.