മലപ്പുറം : മലപ്പുറത്ത് ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് വച്ചാല്‍ സ്വന്തം തടികേടാകാതിരിക്കുക മാത്രമല്ല, പൊലീസിന്റെ സമ്മാനവും വീട്ടിലെത്തും.
ഇരുചക്രവാഹനത്തിലെ ഹെല്‍മെറ്റ് ഉപയോഗം ഉറപ്പാക്കാനാണ് ജില്ലാപൊലീസ് മേധാവിയുടെ വ്യത്യസ്തമായ പരീക്ഷണം. നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് സ്മാര്‍ട്ട് റൈഡര്‍ ചലഞ്ച് നടപ്പാക്കുന്നത്.
ഒരു വര്‍ഷം കേരളത്തില്‍ നാലായിരത്തിലധികമാളുകള്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. മലപ്പുറത്തും അപകടങ്ങള്‍ കൂടിയതോടെയാണ് ഇരുചക്രവാഹനക്കാരില്‍ ഹെല്‍മെറ്റ് ഉപയോഗിക്കാത്തവരെ ലക്ഷ്യമിട്ടുള്ള നീക്കം. മലപ്പുറം എസ്പിയുടെ ഫേസ്ബുക്ക് പേജിലാണ് യുവാക്കള്‍ക്കുള്ള ഓഫര്‍. ഹെല്‍മെറ്റ് ഇട്ട് വാഹനമോടിക്കുന്ന ചിത്രവും ഹെല്‍മെറ്റ് ഉപയോഗിക്കാത്തചിത്രവും ആര്‍ക്ക് വേണമെങ്കിലും കമന്റ് നല്‍കാം.
കൂടുതല്‍ ലൈക്ക് കിട്ടുന്ന ചിത്രങ്ങളില്‍ മൂന്ന് പേര്‍ക്കാണ് സമ്മാനം. ജില്ലയില്‍ പൊലീസ് നടത്തുന്ന മൂന്ന് ദിവസത്തെ സ്മാര്‍ട്ട് ഡ്രൈവ് ചലഞ്ചിന്റെ ഭാഗമായാണ് പരിപാടി. എഐ ക്യാമറയുള്ള സ്ഥലങ്ങള്‍ നോക്കി ഹെല്‍മെറ്റ് ഇടുന്ന ശീലം മാറ്റണമെന്നും യുവാക്കളോട് പൊലീസ് അഭ്യര്‍ത്ഥിക്കുന്നു. ഹെല്‍മെറ്റ് വേട്ടയും പൊലീസിന്റെ പരിശോധനയിലും പരാതിയുണ്ടാകാതിരിക്കാൻ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
Comments are closed.