മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷനില്‍ ഭൂമി തരം മാറ്റത്തിന് അപേക്ഷ നല്‍കിയവർക്കായി അദാലത്ത് നടത്തുന്നു.
മലപ്പുറം നഗരസഭാ ടൗണ്‍ഹാളില്‍ ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ടിനാണ് അദാലത്ത് നടക്കുന്നത്. ഫോം ആറില്‍ 25 സെന്റില്‍ അധികരിക്കാത്ത ഫീസിളവിന് അർഹരായവർക്കായാണ് ആദ്യ ഘട്ടത്തില്‍ അദാലത്ത് നടത്തുന്നത്. അർഹരായവർക്ക് അവരുടെ മൊബൈല്‍ നമ്ബറില്‍ സന്ദേശം നല്‍കും. സന്ദേശം ലഭിച്ചവർക്ക് മാത്രമാണ് അദാലത്തില്‍ പങ്കെടുക്കാൻ അവസരമുണ്ടാവുക.
അദാലത്തിന്റെ ഒരുക്കങ്ങള്‍ സംഘാടക സമിതി യോഗത്തില്‍ വിലയിരുത്തി. നജീബ് കാന്തപുരം എം.എല്‍.എ ചെയർമാനും സബ് കളക്ടർ ഡി രഞ്ജിത് കണ്‍വീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചിട്ടുള്ളത്. പി ഉബൈദുള്ള എം.എല്‍.എ, മലപ്പുറം നഗരസഭ കൗണ്‍സിലർ പി.എസ്.എ ഷബീർ, ഏറനാട്, പെരിന്തല്‍മണ്ണ തഹസില്‍ദാർമാർ, മലപ്പുറം വില്ലേജ് ഓഫീസർ എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.
Comments are closed.