കൊണ്ടോട്ടി : എക്കാപറമ്പിൽ ലോറി തട്ടി ബൈക്ക് യാത്രികൻ മരിച്ചു. കോഴിക്കോട് അരീക്കോട് റോഡിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. മരിച്ചയാളുടെ പേരുവിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഫറോക്ക് മണ്ണൂർ സ്വദേശി സുധീർ കുമാർ എന്നയാളുടെ ലൈസൻസ് ലഭിച്ചതായി നാട്ടുകാർ പറഞ്ഞു. ബൈക്ക് യാത്രികൻ അപകടത്തെത്തുടർന്ന് ലോറിക്കടിയിൽപ്പെടുകയായിരുന്നു. എക്കാപറമ്പിനും കിഴിശ്ശേരിക്കും ഇടയിലായിരുന്നു അപകടം. കിഴിശ്ശേരി ഭാഗത്തേക്കു പോകുന്ന ബൈക്കും കൊണ്ടോട്ടി ഭാഗത്തേക്കു പോകുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.
Comments are closed.