തേഞ്ഞിപ്പലം: ദേശീയപാത പ്രവര്‍ ത്തി പൂര്‍ത്തീകരിച്ച് 2025ല്‍ പുതു വര്‍ഷം സമ്മാനമായി തുറന്നു നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി മുഹമ്മദ് റിയാസ് വ്യക്‌ത മാക്കി.
പൊതു ജനങ്ങളുടെ പരാ തിയില്‍ ദേശീയപാത നിര്‍മ്മാണ ത്തിലെ അപാകതകള്‍ നേരിട്ട് ബോധ്യപ്പെടുന്നതിനായി പാണമ്ബ്ര യില്‍ എത്തിയായിരുന്നു മന്ത്രി. ദേ ശീയ പാതയുടെ പ്രവര്‍ത്തി ധൃത ഗതിയിലാക്കുന്നതിന് വേണ്ടി ദേ ശീയപാത അതോറിറ്റിയും സം സ്‌ഥാന ഗവണ്‍മെന്റും ഓരോ മാ സവും മൂന്നു വീതം എന്ന തോതി ല്‍ അവലോകന യോഗങ്ങള്‍ ചേ ര്‍ന്ന് കാര്യങ്ങള്‍ വിലയിരു ത്തുന്നു ണ്ട്.അങ്ങനെ ഒരോ വര്‍ ഷവും 36 അവലോകനടത്തി പ്രവൃ ത്തികള്‍ പുരോഗമിക്കുന്നുണ്ട്.
അപകടങ്ങ ള്‍ക്ക് പ്രശസ്‌തി നേടിയ ദേശീയപാ ത പാണമ്ബ്രയിലെ അ ശാസ്‌ത്രീമാ യ വിധത്തിലുള്ള നട പ്പാതയും സര്‍വ്വീസ് റോഡിലെ പോരായ്‌മക ളും പരിഗണിക്കും. സമീപത്തെ പ ള്ളിയിലേക്ക് ദേ ശീയ പാതയില്‍ നിന്ന് ഒഴുകി വരുന്ന മലിന ജലം ത ടയാനും അഴുക്കു ചാല്‍ നിര്‍മ്മി ക്കുന്നതിനും ദേശീയ പാത അധി കൃതരുമായി ആലോചിച്ച് യുക്‌ത മായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പു റം ജില്ലാ കലക്‌ടര്‍ വി ആര്‍ വിനോ ദ് ഐ എ എസ്, അസിസ്‌റ്റന്റ് കല ക്‌ടര്‍, ഡെപ്യൂട്ടി കലക്‌ടര്‍,ദേ ശീയ പാത ഉദാ്യേഗസ്‌ഥര്‍,എല്‍.ഡി എഫ് നേതാക്കളായ പി. പ്രിന്‍സ് കുമാര്‍, സി.സുനില്‍ കുമാര്‍, എ. പി.അബ് ദുല്‍ വഹാബ്, വി.പി. സദാനന്ദന്‍, എം വിജയന്‍ , എം.വീരേന്ദ്രകുമാ ര്‍, പി.പരമേശ്വരന്‍,എം.ബിജിത, കെ.ഷിജു എന്നിവര്‍ സന്നിഹിതരായിരുന്നു.
ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക
പ്രസിദ്ധീകരിച്ചു
മലപ്പുറം: 2024 ലെ പ്രത്യേക സംക്ഷിപ്‌ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 32,79,172 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 16,40,174 പുരുഷന്‍മാരും 16,38,971 സ്‌ത്രീകളും 27 പേര്‍ ഭിന്നലിംഗക്കാരുമാണ്. വോട്ടര്‍പട്ടിക എല്ലാ അംഗീകൃത രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികളും ബന്ധപ്പെട്ട താലൂക്കുകളില്‍ നിന്നും കൈപ്പറ്റേണ്ടതാണെന്നും അംഗീകൃത രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികളുമായി നടത്തിയ യോഗത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്‌ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ യോഗ്യരായ പരമാവധി പേരെ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ രാഷ്ര്‌ടീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കളക്‌ടര്‍ പറഞ്ഞു.
Comments are closed.