സ്കൂട്ടറില്‍ വരുന്നതിനിടെ കാട്ടുപന്നിയിടിച്ച്‌ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നിലംബൂർ : വണ്ടൂരിൽ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച്‌ ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. അപകടമുണ്ടാകുമ്ബോള്‍ പത്ത് വയസ്സുകാരനായ മകനും പരുക്കേറ്റിട്ടുണ്ടായിരുന്നു.

 

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്ബത് 0മണിയോടെ എളക്കൂര്‍ നിരന്നപരമ്ബില്‍ വെച്ചായിരുന്നു അപകടം നടന്നത്. നൗഷാദിനെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളേജിലും, തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

ഇന്ന് നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഐ എന്‍ ടി യു സി വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ്, മലപ്പുറം ജില്ല വെട്രന്‍സ് സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, വണ്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുന്ന ആളായിരുന്നു നൗഷാദ്. ഖബറടക്കം ഇന്നു നടക്കും.

Comments are closed.