നാടിന്റെ ചിരകാല അഭിലാഷം പൂർത്തിയായി.മിനി സ്റ്റേഡിയം ഇനി നാടിന് സ്വന്തം
ന്യൂ സമന്വയ കൂട്ടായ്മ തോണിക്കല്ല്പാറയും മഹിമ പറമ്പാട്ടുപറമ്പും ചേർന്ന് നിർമിച്ച മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.
വെട്ടുകാട്-ഒളവട്ടൂർ റോഡിൽ തോണിക്കല്ല്പാറക്ക് സമീപം നിർമ്മിച്ച ഗ്രൗണ്ടിന്റെ ഉദ്ഘാടനം എച്ച്.ഐ.ഒ.എച്ച്.എസ്.എസ്. ഒളവട്ടൂർ കായിക അധ്യാപകനും ജീവകാരുണ്യ മേഖലയിലെ നിറസാന്നിദ്ധ്യവുമായ ടി.പി. അബ്ദുൽ ഗഫൂർ മാസ്റ്റർ നിർവ്വഹിച്ചു. പ്രമുഖ ഫുട്ബോൾ നിരീക്ഷകൻ സുബൈർ വാഴക്കാട് മുഖ്യാതിഥിയായി.ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എളങ്കയിൽ മുംതാസ്,പുളിക്കൽ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ കെ.കെ.കുട്ട്യാലി സാഹിബ്,മഹല്ല്-ജനജാഗ്രതാ സമിതി അംഗങ്ങളായ പി.കുഞ്ഞു മുഹമ്മദ് മൗലവി,കെ.പി. ബഷീർ മാസ്റ്റർ,കെ.പി. മുഹമ്മദ് എഞ്ചിനീയർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഫുട്ബോൾ കളിയുടെ ഉദ്ഘാടനം പോസ്റ്റിലേക്ക് ഷോട്ട് ഉതിർത്ത് കൊണ്ട് സുബൈർ വാഴക്കാട് നിർവഹിച്ചു. ദേശീയ-സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കായിക താരങ്ങളെ ചടങ്ങിൽ ആദരിച്ചു. സംയുക്ത ഗ്രൗണ്ട് നടത്തിപ്പ് സമിതി ചെയർമാൻ കെ.പി. ശാക്കിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നടത്തിപ്പ് സമിതി കൺവീനർ യു.ടി. റഊഫ് മാസ്റ്റർ സ്വാഗതവും മഹിമ ട്രഷറർ യു.കെ.അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.
Comments are closed.