എടക്കര: കൗക്കാട് എടക്കര ഗവണ്‍മെന്‍റ് ആയുര്‍വേദ ആശുപത്രിയില്‍ തേനീച്ചയുടെ ആക്രമണം. ജീവനക്കാര്‍ക്കും രോഗികള്‍ക്കും തൊഴിലാളികള്‍ക്കു പരിക്കേറ്റു.

ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് ടി.എന്‍. സന്തോഷ്, അസിസ്റ്റന്‍റ് സന്തോഷ് മാത്യു ചെട്ടിശേരിയില്‍, തെറാപ്പിസ്റ്റ് സിബിന്‍ രാജ്, ആശുപത്രിയിലെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്ന കരാറുകാരന്‍ ചുങ്കത്തറ സ്വദേശി അന്‍സാരി, പത്തോളം തൊഴിലാളികള്‍, അഞ്ച് രോഗികള്‍ എന്നിവര്‍ക്കാണ് തേനീച്ചകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം. ആശുപത്രിയുടെ സമീപമുള്ള പറമ്ബില്‍ കൂടു കൂട്ടിയ വന്‍ തേനീച്ചകളാണ് ഇവരെ ആക്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ചയും ഇതേ രിതിയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പരിക്കേറ്റിരുന്നു.

പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Comments are closed.