എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്ബറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറില്‍ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വെഹിക്കിള്‍ ഡിപാർട്മെന്‍റ്.
പേരും ഫോണ്‍ നമ്ബറും ആധാറിലെ പോലെ ആക്കിയാല്‍ മാത്രമേ വാഹന സംബന്ധമായ സർവ്വീസിനും ടാക്സ് അടയ്ക്കാനും പിഴ അടയ്ക്കാൻ ആയാലും സാധിക്കുകയുള്ളൂവെന്നും എംവിഡി മുന്നറിയിപ്പ് നല്‍കുന്നു.
വാഹൻ സൈറ്റില്‍ കയറി വാഹന നമ്ബർ എന്റർ ചെയ്തു മുന്നോട്ടു പോയാല്‍ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകള്‍ കാണാൻ സാധിക്കും അതില്‍ താഴ്ഭാഗത്ത് മൊബൈല്‍ നമ്ബർ അപ്ഡേഷൻ എന്ന ഐക്കണ്‍ ഓപ്പണ്‍ ചെയ്ത് ഡീറ്റെയില്‍സ് എന്റർ ചെയ്താല്‍ മൊബൈല്‍ നമ്ബർ അപ്ഡേറ്റ് ചെയ്യാൻ കഴിയും.പേര് ആധാറിലേതുപോലെയാണോ എന്നും നോക്കണം.
നേരിട്ട് അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കില്‍ പ്രസ്തുത സ്ക്രീൻഷോട്ട് ആദ്യം സേവ് ചെയ്തിടണമെന്നാണ് എംവിഡിയുടെ നിർദേശം. അതിനുശേഷം അടുത്തതായി കാണുന്ന അപ്ഡേറ്റ് മൊബൈല്‍ നമ്ബർ എന്ന ഐക്കണ്‍ ഓപ്പണ്‍ ചെയ്തു ആവശ്യപ്പെടുന്ന ഡീറ്റൈല്‍സ് എന്റർ ചെയ്താല്‍ ഒരു അപ്ലിക്കേഷൻ നമ്ബർ ക്രിയേറ്റ് ആവും. അതിന്‍റെ പ്രിന്‍റ് എടുക്കണം. തുടർന്ന് അതില്‍ ചോദിക്കുന്ന മൂന്നു ഡോക്യുമെൻസ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. നേരത്തെ സേവ് ചെയ്ത സ്ക്രീൻഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്ബറും അപ്ഡേറ്റ് ചെയ്ത് തരണം എന്നുള്ള അപേക്ഷ, മൂന്നാമത്തേത് ഫോണ്‍ നമ്ബർ ഉള്ള ആധാർ അല്ലെങ്കില്‍ ഈ ആധാറിന്റെ പകർപ്പ്. ഈ നാല് രേഖകളും പ്രിൻ് എടുത്ത് അവസാന സബ്മിഷൻ ചെയ്ത് അതാത് ആർ ടി ഓഫീസില്‍ ഹാജരാക്കേണ്ടതാണെന്നും എംവിഡി അറിയിക്കുന്നു, വാഹന ഉടമയുടെ മൊബൈല്‍ നമ്ബർ അപ്ഡേറ്റ് ആവുകയും പേരില്‍ മാത്രം കറക്ഷൻ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആധാറിൻ്റെ കോപ്പിയും ആർസിയുടെ കോപ്പിയും അപേക്ഷയും എഴുതി അതാത് ആർടി ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
വാഹന ഉടമ മരിച്ച സാഹചര്യത്തില്‍ മൊബൈല്‍ നമ്ബർ അപ്ഡേറ്റ് ചെയ്യുന്നതിനായി, അടുത്ത അനന്തരാവകാശിയുടെ പേരിലേക്ക് വാഹനം മാറ്റുന്നതിന് വേണ്ട ഫീസ് ഒഴികെയുള്ള നടപടിക്രമങ്ങള്‍ പൂർത്തീകരിച്ച് രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതി വാങ്ങിച്ച രേഖകളും അനന്തരാവകാശിയുടെ ഫോണ്‍ നമ്ബർ ഉള്ള ആധാറിന്റെ പകർപ്പും അപേക്ഷയും അപ്ഡേറ്റ് മൊബൈല്‍ നമ്ബർ എന്ന ഐക്കണിലൂടെ അപ്ഡേറ്റ് ചെയ്യുകയും അപേക്ഷകള്‍ ഓഫീസില്‍ സമർപ്പിക്കുകയും ചെയ്യണം. വാഹന ഉടമ വിദേശത്താണെങ്കില്‍ അദ്ദേഹം വിദേശത്താണെന്ന് തെളിയിക്കുന്ന പാസ്പോർട്ടിലെ പ്രസക്തഭാഗങ്ങളും വിസയും അപ്ഡേറ്റ് ചെയ്യുന്നഫോണ്‍ നമ്ബർ ഉള്ള ആധാറിൻ്റെ / ഇ ആധാറിൻ്റെ കോപ്പിയും ഒപ്പം ഒരു അപേക്ഷയും എഴുതി അപേക്ഷകൻ തൻറെ ആർ ടി ഓഫീസിന്റെ മെയില്‍ ഐഡിയിലേക്ക് മെയില്‍ ചെയ്താല്‍ ഓഫീസില്‍ നിന്നും അത് അപ്ഡേറ്റ് ചെയ്തു തരുമെന്നും എംവിഡി പറയുന്നു.എല്ലാ വാഹന ഉടമസ്ഥരും നിർബന്ധമായും ചെയ്യേണ്ട കാര്യമാണിതെന്നും എംവിഡി ഓർമിപ്പിക്കുന്നു.
Comments are closed.