പൊന്നാനി: അടച്ചിട്ട വീട് കുത്തി തുറന്ന് 350 പവൻ കവർന്നു.വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്ന വിവരം മനസിലാക്കി തുടർന്ന് വീട്ടുകാരെയും, പോലീസിനെ വിവരം അറിയിച്ചത്.
വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വർണം നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം.
വീട്ടുടമസ്ഥരായ ഐശ്വര്യ തീയറ്ററിന് സമീപത്തെ താമസക്കാരായ മണല്‍ത്തറയില്‍ രാജീവും, കുടുംബവും വിദേശത്താണ് താമസിക്കുന്നത്.
വീട് കുത്തിത്തുറന്ന കള്ളൻ മുഴുവനും കൊണ്ടുപോയി.
കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന രാജീവും കുടുബവും രണ്ട് ആഴ്ച മുമ്ബാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്.
ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ വീട് വൃത്തിയാക്കാനായി എത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പൊട്ടിച്ച നിലയില്‍ കണ്ടത്. അകത്ത് കയറി നോക്കിയപ്പോള്‍ റൂമുകളും അലമാരകളും തുറന്നിട്ട നിലയില്‍ കാണുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തി രാജീവിനെ വിളിച്ച് വിവരം പറയുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറില്‍ സൂക്ഷിച്ച 2 കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വര്‍ണ്ണം മോഷണം പോയതായി അറിയുന്നത്.
മലപ്പുറം എസ്പി, തിരൂര്‍ ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമേ നഷ്ടപ്പെട്ട വസ്തുക്കളുടെ കൃത്യമായ വിവരം ലഭിക്കുകയുള്ളു.
മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തല്‍ തിരൂര്‍ ഡിവൈഎസ്പിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
Comments are closed.