പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും. പാറമേക്കാവ്, തിരുവമ്ബാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികള്‍. കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കമ്ബള്ളി, അയ്യന്തോള്‍, ചെമ്പുക്കാവ്, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളും പൂരത്തിലെ പങ്കാളികളാണ്.

 

പൂര ദിവസം രാവിലെ തിരുവമ്പാടിയുടെ പഞ്ചവാദ്യത്തോടെയുള്ള മഠത്തിലെ വരവ്, ഉച്ച തിരിഞ്ഞ് മൂന്നിന് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, അന്നു വൈകിട്ട് സ്വരാജ് റൗണ്ടില്‍ കുടമാറ്റം എന്നിവയാണ് പ്രധാനം. രാത്രി ആവര്‍ത്തിക്കുന്ന എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗവും ഉണ്ടാകും. കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്മാർ, താള വാദ്യ രംഗത്തെ കുലപതിമാര്‍, പ്രൗഢമായ കരിമരുന്നു പ്രയോഗം, എല്ലാത്തിനും മീതെ കാണികളുടെ അതിശയിപ്പിക്കുന്ന പങ്കാളിത്തവും ചേരുമ്പോൾ തൃശ്ശൂര്‍ പൂരം ഓരോ വര്‍ഷവും വേറിട്ട അനുഭവമാകുന്നു.

 

അതേസമയം ഇന്ന് രാവിലെ 11.30ന് മേളവിരുന്നു തുടങ്ങും. ഉച്ചയ്ക്ക് 1.15ന് നായ്ക്കനാലില്‍ ഈ പഞ്ചവാദ്യം കലാശിക്കും. ചെണ്ടയുടെ മാസ്മരികതയാണ് അനുഭവിക്കേണ്ടതെങ്കില്‍ 11.45ന് പാറമേക്കാവില്‍ ചെമ്ബടമേളം ഉണ്ട്. 12.15ന് 15 ആനകളുമായി പുറത്തേക്ക് എഴുന്നള്ളുമ്പോഴും ചെമ്പടയുടെ അകമ്പടിത്തളവും പിന്നെ പാണ്ടിമേളം ആരംഭിക്കും. ഇതാണു വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് 2.10ന് ഇലഞ്ഞിത്തറമേളയായി മാറുന്നത്. കിഴക്കൂട്ട് അനിയന്‍ മാരാരാണ് ഇവിടെ പ്രമാണി. ഉച്ചയ്ക്ക് 3ന് നായ്ക്കനാലില്‍ നിന്ന് ആരംഭിക്കുന്നതിരുവമ്പാടിയുടെ മേളം ക്ഷേത്രത്തിനു പുറത്ത് ശ്രീമൂലസ്ഥാനത്തു കൊട്ടിത്തിമിര്‍ക്കും.

Comments are closed.