തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കും വിധം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് തടസമാകും വിധം വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താന്‍ സാമൂഹിക മാധ്യമങ്ങളില്‍ വിപുലമായ നിരീക്ഷണം നടത്തുന്നുണ്ട്. ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമുള്ള മീഡിയ മോണിറ്ററിംഗ് സെല്ലുകളും പൊലീസും ശക്തമായ നിരീക്ഷണം നടത്തിവരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പൊലീസിന്റെ സാമൂഹിക മാധ്യമ നിരീക്ഷണ സംഘങ്ങള്‍ക്ക് വിവരം നല്‍കാം.
വാട്‌സ്‌അപ് നമ്ബരുകള്‍
സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് – 9497942700
തിരുവനന്തപുരം സിറ്റി – 9497942701
തിരുവനന്തപുരം റൂറല്‍ – 9497942715
കൊല്ലം സിറ്റി – 9497942702
കൊല്ലം റൂറല്‍ – 9497942716
പത്തനംതിട്ട – 9497942703
ആലപ്പുഴ – 9497942704
കോട്ടയം – 9497942705
ഇടുക്കി – 9497942706
എറണാകുളം സിറ്റി – 9497942707
എറണാകുളം റൂറല്‍ – 9497942717
തൃശ്ശൂര്‍ സിറ്റി – 9497942708
തൃശ്ശൂര്‍ റൂറല്‍ – 9497942718
പാലക്കാട് – 9497942709
മലപ്പുറം – 9497942710
കോഴിക്കോട് സിറ്റി – 9497942711
കോഴിക്കോട് റൂറല്‍ – 9497942719
വയനാട് – 9497942712
കണ്ണൂര്‍ സിറ്റി – 9497942713
കണ്ണൂര്‍ റൂറല്‍ – 9497942720
കാസര്‍കോട് – 9497942714
തിരുവനന്തപുരം റെയ്ഞ്ച് – 9497942721
എറണാകുളം റെയ്ഞ്ച് – 9497942722
തൃശ്ശൂര്‍ റെയ്ഞ്ച് – 9497942723
കണ്ണൂര്‍ റെയ്ഞ്ച് – 9497942724
Comments are closed.