മഞ്ചേരി: ആനക്കയം പാലത്തില്‍ ജെസിബിയും ലോറിയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ജെസിബി തെറിച്ച് പാലത്തിന്റെ കൈവരിയില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി.ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം.
തൃശൂര്‍ ഭാഗത്തു നിന്നു നിലമ്ബൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ചരക്കുലോറിയും ആനക്കയത്തു നിന്നു പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്ന ജെസിബിയുമാണ് അപകടത്തില്‍പ്പെട്ടത്. ഇരു ദിശകളില്‍ സഞ്ചരിക്കുകയായിരുന്ന ജെസിബിയും ലോറിയും ആനക്കയം പാലത്തിലേക്ക് പ്രവേശിക്കുകയും മധ്യഭാഗത്ത് വച്ച് കൂട്ടിയിടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ കൈവരി തൂണുകള്‍ തകര്‍ന്നു. ലോറിയുടെ മുന്‍വശത്തെ ആക്സില്‍ ഉള്‍പ്പെടെ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഇരു വാഹനങ്ങളിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടില്ല.
Comments are closed.