മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ ആവശ്യമായ പുതിയ ബാച്ചുകള്‍ അനുവദിക്കല്‍ മാത്രമാണ് പരിഹാരമെന്നും സര്‍ക്കാര്‍ നിലവില്‍ വര്‍ധിപ്പിച്ച മുപ്പത് ശതമാനം മാര്‍ജിനല്‍ സീറ്റ് പ്രശ്നത്തിന് പരിഹാരമേ അല്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവ് വിലയിരുത്തി.ഒരു ക്ലാസില്‍ 65 ലധികം കുട്ടികള്‍ തിങ്ങിഞെരുങ്ങി ഇരിക്കേണ്ടിവരുന്ന അക്കാഡമികവും അല്ലാതെയുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാനേ ഈ സീറ്റുവര്‍ധനവ് വഴി വയ്ക്കൂവെന്ന് യോഗം ചൂണ്ടിക്കാട്ടി.
മലപ്പുറം ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറിയില്ലാത്ത ഗവണ്‍മെന്‍റ് ഹൈസ്കൂളുകളെ അപ്ഗ്രേഡ് ചെയ്തും ആവശ്യമായ പുതിയ ബാച്ചുകള്‍ അനുവദിച്ചുമാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്ന പ്രഫ. വി. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് ഈ അധ്യയന വര്‍ഷം തന്നെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
അല്ലാത്ത ശ്രമങ്ങളെല്ലാം ഇരുട്ടു കൊണ്ടു ഓട്ടയടക്കുന്നതിന് തുല്യമാണെന്നും എക്സിക്യുട്ടീവ് വിലയിരുത്തി. ജില്ലാ പ്രസിഡന്‍റ് നാസര്‍ കീഴുപറമ്ബ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി. സഫീര്‍ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണന്‍ കുനിയില്‍, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂര്‍, ആരിഫ് ചുണ്ടയില്‍, സി.സി. ജാഫര്‍, രജിത മഞ്ചേരി, ഇബ്രാഹിംകുട്ടി മംഗലം, ബിന്ദു പരമേശ്വരന്‍, ഖാദര്‍ അങ്ങാടിപ്പുറം, കെ.കെ. അഷറഫ്, നൗഷാദ് ചുള്ളിയന്‍, അഷ്റഫലി കട്ടുപ്പാറ എന്നിവര്‍ പ്രസംഗിച്ചു.
മലപ്പുറം: ജില്ലയിലെ പ്ലസ് വണ്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എസ് വൈഎസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ വര്‍ഷവും ജില്ലയിലെ വിദ്യാര്‍ഥികള്‍ എസ്‌എസ്‌എല്‍സിക്ക് ശേഷം തുടര്‍പഠനത്തിന് സീറ്റില്ലാതെ കഷ്ടപ്പെടുന്നു.
ഇതിനു പരിഹാരമായി എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 20 ശതമാനവും സര്‍ക്കാര്‍ സ്കൂളില്‍ 30 ശതമാനവും സീറ്റു വര്‍ധനവാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. നിലവില്‍ 50 ഉം 60 ഉം വിദ്യാര്‍ഥികള്‍ തിങ്ങിനിറഞ്ഞ് പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ ഇനിയും 20 ഉം 30 ഉം ശതമാനം സീറ്റ് വര്‍ധിപ്പിച്ചാല്‍ വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും.
ഇതു മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികളോടുള്ള അനീതിയാണെന്നും പ്ലസ് വണ്‍ ബാച്ചുകള്‍ വര്‍ധിപ്പിച്ച് പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാവുകയാണ് വേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്‍റ് ടി. മുഈനുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സി.കെ. ശക്കീര്‍, ടി.സിദ്ദീഖ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്സനി, സയ്യിദ് മുര്‍തള ശിഹാബ് സഖാഫി, കെ.സൈനുദ്ദീന്‍ സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി, എം.ദുല്‍ഫുഖാര്‍ സഖാഫി, പി.യൂസുഫ് സൗദി, മുജീബ് റഹ്മാന്‍ വടക്കേമണ്ണ, പി.കെ. മുഹമ്മദ് ശാഫി, സി.കെ.എം.ഫാറൂഖ്, പി.ടി.നജീബ്, ഡോ.എം.അബ്ദു റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments are closed.