ജ്വല്ലറികളിലേക്ക് മൊത്തമായി വിതരണം ചെയ്യാനെത്തിച്ച സ്വര്‍ണ്ണം മലപ്പുറം താനൂരില്‍ അഞ്ചംഗ സംഘം കവര്‍ന്നു
താനൂര്‍ | ജ്വല്ലറികളിലേക്ക് മൊത്തമായി വിതരണം ചെയ്യാനെത്തിച്ച സ്വര്‍ണ്ണം മലപ്പുറം താനൂരില്‍ അഞ്ചംഗ സംഘം കവര്‍ന്നു.മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ചാണ് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നത്. ജില്ലയിലെ ജ്വല്ലറികളിലേക്ക് മൊത്തമായി വിതരണം ചെയ്യാനെത്തിച്ച രണ്ടു കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തങ്കവുമാണ് കവര്‍ന്നത്.
പ്രവീണ്‍ സിങ് എന്നയാളുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം താനൂരിനടുത്തുള്ള ഒഴൂരിലാണ് സംഭവം നടന്നത്. മഞ്ചേരിയില്‍ സ്വര്‍ണം നല്‍കിയതിന് ശേഷം കോട്ടക്കലിലേക്ക് വരുന്നതിനിടെ ആസൂത്രിതമായാണ് കവര്‍ച്ച നടന്നത്. താനൂരില്‍ ഒരു പുതിയ സ്വര്‍ണക്കട തുടങ്ങുന്നുണ്ടെന്നും ഇവിടേക്ക് സ്വര്‍ണം വേണമെന്നും ആവശ്യപ്പെട്ട് ഒഴൂരിലേക്ക് വരാന്‍ അദ്ദേഹത്തോട് പറയുകയായിരുന്നു.
അവിടെവെച്ച് ഇദ്ദേഹത്തെ കാറില്‍ കയറ്റിക്കൊണ്ടുപോവുകയും കൈയിലുണ്ടായിരുന്ന സ്വര്‍ണം മുഴുവന്‍ കവരുകയുമായിരുന്നു. അഞ്ചു പേരാണു തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്. താനൂര്‍ ഡിവൈ എസ് പി വി വി ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
Comments are closed.