കാഞ്ഞങ്ങാട്: ഓണ്‍ലൈൻ ബിസിനസില്‍ വൻ ലാഭവിഹിതം വാഗ്ദാനം നല്‍കി 31,92,785 രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശികളായ നാലുപേരെ ബേക്കല്‍ ഡിവൈ.എസ്.പി ജയൻ ഡൊമിനിക്കിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തു.താനൂർ പുതിയകടപ്പുറം മുക്കാട്ടില്‍ ഹൗസില്‍ റിസാൻ മുബഷീർ (23), താനൂർ കോർമന്തല പുറഞ്ഞിന്റെ പുരക്കല്‍ പി.പി.അർസല്‍മോൻ (24), പരിയാപുരം മോയിക്കല്‍ ഒട്ടുമ്ബുറം ഫാറൂക്ക്പള്ളിക്ക് സമീപത്തെ എം.അസീസ് (31), കോർമാൻ കടപ്പുറം ചെക്കിഡെന്റപ്പുരയില്‍ സി.പി.താജുദ്ദീൻ എന്ന സാജു (40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. തൃക്കണ്ണാട് മാരൻ വളപ്പ് സഞ്ജയ് കുമാർ കൃഷ്ണയുടെ പരാതിയിലാണ് പ്രതികള്‍ കുടുങ്ങിയത്.
2024 ജനുവരി 8 മുതല്‍ ഫെബ്രുവരി 6 വരെയുള്ള പല ദിവസങ്ങളിലായി പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് സഞ്ജയ്കുമാർ 31.92 ലക്ഷം അയച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ലാഭ വിഹിതമോ മുതലോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. ഹോസ്ദുർഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പ്രതികളെ റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ സി.ഐ.അരുണ്‍ഷാ, എ.എസ്.ഐ ജോസഫ്, ജയപ്രകാശ്, സിനീയർ പൊലീസ് ഉദ്യോഗസ്ഥരായ ദീപക്, രാഗേഷ്, സീമ എന്നിവരും ഉണ്ടായിരുന്നു.
Comments are closed.