മക്ക: മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ തോണിക്കല്ല് പാറ സ്വദേശിനി പുളിയക്കോട് മുണ്ടോടൻ ഉമ്മത്തിക്കുട്ടി ഹജ്ജുമ്മ (74) വ്യാഴാഴ്ച രാത്രി മക്കയില്‍ നിര്യാതയായി.കിഴിശ്ശേരി പുളിയക്കോട് ചിറപ്പാലം നിവാസി പരേതനായ കണ്ണഞ്ചേരി പറശ്ശേരി മുഹമ്മദിന്റെ ഭാര്യയാണ്. മരണാനന്തര നടപടികള്‍ പൂർത്തിയാക്കി മൃതദേഹം മക്ക ജന്നത്തുല്‍ മുഅല്ല മഖ്ബറയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മക്കള്‍: സൈദലവി, അലി ബാപ്പു (ജിദ്ദ), റഫീഖ് പറശ്ശേരി (ജിദ്ദ), ഫാത്തിമ, സുബൈദ, ഖദീജ, ഹഫ്‌സത്ത്, സൗദാബി, ഷബ്‌ന. മരുമക്കള്‍: മുഹമ്മദ് മൗലവി ഒളവട്ടൂർ, മൊയ്‌ദീൻ പുളിയക്കോട്, അബ്ബാസ് നീരുട്ടിക്കല്‍, ജാഫർ സാദിഖ് മോങ്ങം, റഹീം കാവനൂർ, മുഹമ്മദ് സാജിർ കുഴിമണ്ണ, ഫൗമില കൊയിലാണ്ടി, സുഹൈലത്ത് മഞ്ചേരി, നജ്മുന്നിസ പുളിയക്കോട്.
Comments are closed.