എയർ ഇന്ത്യ പറക്കുക 20 സീറ്റ് കാലിയാക്കി

“കരിപ്പൂരിൽനിന്ന് ഹജ്ജ്

സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനങ്ങൾ പറക്കുക 20 സീറ്റുകൾ കാലിയാക്കിയാവും. 186 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് കമ്പനി ഹജ്ജ് സർവീസിന് ഉപയോഗിക്കുന്നത്. എന്നാൽ 166 യാത്രക്കാരെയാണ് ഒരേസമയം കൊണ്ടുപോകുക.

 

കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കാണ് വിമാനങ്ങൾ പുറപ്പെടുന്നത്. 186 യാത്രക്കാരും ലഗേജുമായി കരിപ്പൂരിൽനിന്ന് ഒറ്റയടിക്ക് ജിദ്ദയിലേക്ക് ചെറിയ വിമാനങ്ങൾക്ക് പറക്കാനാകില്ല. വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതിനാണ് 20 പേരെ കുറച്ച് പറക്കുന്നത്. കഴിഞ്ഞ വർഷവും മുഴുവൻ സീറ്റിലും ആളുകളെ കയറ്റാതെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഇവിടെനിന്ന് ഹജ്ജ് സർവീസ് നടത്തിയത്. 59 വിമാനങ്ങളാണ് കരിപ്പൂരിൽനിന്ന് ഇതുവരെ ഷെഡ്യൂൾ ചെയ്തത്. കാത്തിരിപ്പ് പട്ടികയിൽനിന്ന് ഇതിനകം അവസരം ലഭിച്ചവർക്കുള്ള അധിക വിമാനവും ജൂൺ ഒമ്പതിനു മുൻപുള്ള ഷെഡ്യൂളിൽ ഉൾപ്പെടുത്തും. ദിനേന മൂന്ന് വിമാനങ്ങളാണ് കോഴിക്കോടുനിന്ന് സർവീസ് നടത്തുക. ജൂൺ എട്ടിന് നാലു വിമാനങ്ങൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. ജൂലായ് ഒന്നുമുതൽ 22 വരെയുള്ള കാലയളവിൽ മദീന വഴിയാണ് കേരളത്തിൽനിന്നുള്ള ഹാജിമാരുടെ മടക്കയാത്ര ഷെഡ്യൂൾ ചെയ്‌തത്.

 

മദീനയിൽനിന്ന് ഒറ്റയടിക്ക് കരിപ്പൂരിലേക്ക് പറക്കാൻ വിമാനങ്ങൾക്ക് ഇന്ധനം മതിയാകില്ല. അതുകൊണ്ട് റാസൽഖൈമയിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് ഇവിടേക്ക് തിരിക്കുക.

Comments are closed.