*വീടും പറമ്പും വിമാനത്താവളത്തിന് കൊടുത്തു; പുതിയ വീട് വെക്കാൻ അനുമതി കിട്ടിയതുമില്ല; പെരുവഴിയിലായത് നിരവധി കുടുംബങ്ങൾ..!

കരിപ്പൂർ വിമാനത്താവളത്തിന് ഭൂമിവിട്ട് നൽകിയ കുടുംബങ്ങൾ പ്രതിസന്ധിയിൽ.പുതിയ വീട് നിർമാണത്തിന് അനുമതി ലഭിക്കുന്നില്ല.എയർപോർട്ട് അതോറിറ്റിയുടെ എൻ . ഒ സി ഇല്ലതെ വീട് നിർമാണത്തിന് അനുമതി നൽകാൻ കഴിയില്ലെന്നാണ് കൊണ്ടോട്ടി നഗരസഭയുടെ വിശദീകരണം.

 

വർഷങ്ങളായി താമസിച്ചു വന്നിരുന്ന വീടും സ്ഥലവുമെല്ലാം വിമാനത്താവളത്തിൻ്റെ റൺവേ നവീകരണത്തിനായി വിട്ടു നൽകി. ഇത്ര നാൾ താമസിച്ചിരുന്ന വീടുകൾ പൊളിച്ച് മാറ്റുന്നത് കൊണ്ടുകൊണ്ടിരിക്കുകയാണ്. നഷ്ടപരിഹാരമായി ലഭിച്ച പണംകൊണ്ട് പുതിയ സ്ഥലം വാങ്ങി വീട് വെക്കാൻ നോക്കുമ്പോഴാണ് പുതിയ പ്രതിസന്ധി.

 

വിമാനത്താവളത്തിൻ്റെ പരിസരങ്ങളിൽ വീടും മറ്റ് കെട്ടിടങ്ങളും നിർമ്മിക്കാൻ എയർ പോർട്ട് അതോറിറ്റിയുടെ അനുമതിപത്രം വേണം. പലരും വീട് നിർമ്മാണം തുടങ്ങി പാതിവഴിയിൽ പണി നിർത്തി വെച്ചിരിക്കുകയാണ്. പാലക്കപറമ്പ്, ചിറയിൽ, പിലാതോട്, മേലങ്ങാടി, മുക്കൂട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കെന്നും നാല് മാസമായി കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിക്കുന്നില്ല.

 

വിമാനത്താവള വികസനത്തിനായി ഇനി ഭൂമി ഏറ്റെടുക്കാൻ പദ്ധതിയില്ലെന്ന് പറഞ്ഞാണ് ഭൂമി ഏറ്റെടുത്തത്. പുതിയ വീട് നിർമ്മിക്കാൻ അനുമതി ലഭിക്കാത്തതിനാൽ പലരും വാടക വീടുകളിലാണ് താമസിക്കുന്നത് . നിലവിലെ സാഹചര്യം എയർപോർട്ട് അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്ന് കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാർ.

Comments are closed.