മലപ്പുറത്ത് റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി മരിച്ച കുഞ്ഞിൻ്റെ മുത്തശി ഹൃദയാഘാതത്താല്‍ മരിച്ചു

മലപ്പുറം വൈലത്തൂരില്‍ ഓട്ടോമാറ്റിക്ക് ഗേറ്റിന് ഉള്ളില്‍ കുടുങ്ങി മരിച്ച ഒൻപതുകാരന്റെകുട്ടിയുടെ മൃതദേഹം കാണാനെത്തിയതായിരുന്നു മുത്തശ്ശി. ചെങ്ങണക്കാട്ടില്‍ കുന്നശ്ശേരി ആസിയയാണ് (55) മരിച്ചത്. ആസിയയുടെ മൂത്ത മകൻ അബ്ദുല്‍ ഗഫൂറിന്റെ മകൻ മുഹമ്മദ് സിനാനാണ് (9) ഓട്ടോമാറ്റിക്ക് ഗേറ്റിനുള്ളില്‍ കുടുങ്ങി മരിച്ചത്. മൃതദേഹം കോട്ടക്കല്‍ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍.

 

അയലത്തെ ഓട്ടോമാറ്റിക് ഗേറ്റിലാണ് കുട്ടിയുടെ തല കുടുങ്ങിയത്. “കുട്ടി അയല്‍വീട്ടില്‍ കളിക്കുകയായിരുന്നു. അബദ്ധത്തില്‍ തല ഗേറ്റില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് അനുമാനിക്കുന്നു,” പോലീസ് പിടിഐയോട് പറഞ്ഞു.

 

കുട്ടി വീടിനോട് ചേർന്നുള്ള ഗേറ്റ് കടന്ന് അയല്‍വാസിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഗേറ്റ് പെട്ടെന്ന് അടഞ്ഞതിനാല്‍ കുട്ടി അതില്‍ കുടുങ്ങി. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സജിലയാണ് മാതാവ്. മുത്തശ്ശി ഹൃദയാഘാതമേറ്റു മരിച്ചു.

Comments are closed.