ഹജ്ജ് തീര്‍ഥാടകനായ മലപ്പുറം സ്വദേശിയെ മിനയില്‍ കാണാതായി

മലപ്പുറം: ഹജ്ജ് തീർഥാടകനായ മലപ്പുറം വാഴയൂർ സ്വദേശിയെ മിനയില്‍ കാണാതായി. വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണില്‍ കടവത്ത് മുഹമ്മദിനെ (74) ആണ് ശനിയാഴ്ച മുതല്‍ കാണാതായത്.ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേനയാണ് മുഹമ്മദ് തീർഥാടനത്തിന് എത്തിയത്. മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല.

 

വിവരം ലഭിക്കുന്നവർ നൗഫല്‍ – 0542335471, 0556345424, ഗഫൂർ – 0541325670 എന്ന നമ്ബറുകളില്‍ അറിയിക്കണമെന്ന് കേരള ഹജ്ജ് കമ്മിറ്റി അറിയിച്ചു.

Comments are closed.