മലപ്പുറം വാഴയൂരില്‍ മിന്നലേറ്റ് വീട് തകര്‍ന്നു

മലപ്പുറം: ശക്തമായ ഇടിമിന്നലില്‍ വാഴയൂരില്‍ വീട് തകർന്നു. തൃക്കോവില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ സമീപത്തെ ഗിരിജയുടെ വീടിനാണു കേടുപാടുകള്‍ ശക്തമായ ഇടിയുടെ ആഘാതത്തില്‍ വീടിന്‍റെ ഓഫിസ് മുറിയുടെ ജനല്‍, വാതില്‍ എന്നിവ തകർന്നു. ജനല്‍പൊളി മൂന്ന് മീറ്റർ ദൂരേക്ക് തെറിച്ചു. വൈദ്യുതിലൈനും കത്തി വീണു. അപകടത്തില്‍ ആർക്കും പരിക്കില്ല.

Comments are closed.